INDIALATEST NEWS

ഇന്ത്യ@2047: വിദ്യാർഥികൾക്ക് ഇന്നു മുതൽ അഭിപ്രായം രേഖപ്പെടുത്താം

ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷമായ 2047ൽ ഇന്ത്യ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച ദർശനരേഖ തയാറാക്കാൻ വിദ്യാർഥികളിൽനിന്നു കേന്ദ്രസർക്കാർ അഭിപ്രായങ്ങൾ തേടുന്നു. 2047ൽ ഇന്ത്യയെ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നു, വികസിത രാജ്യമാക്കാൻ എന്തു ചെയ്യണം, ഇതിനായി വിദ്യാർഥികൾക്ക് എന്തെല്ലാം ചെയ്യാം എന്നീ ചോദ്യങ്ങൾക്കാണ് ഉത്തരം തേടുന്നത്. mygov.in പ്ലാറ്റ്ഫോമിലൂടെ ഇന്നു മുതൽ അഭിപ്രായം രേഖപ്പെടുത്താം. ഇതിന്റെ അടിസ്ഥാനത്തിലുള്ള രേഖ ജനുവരിയിൽ പുറത്തിറക്കും. 
നിതി ആയോഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്യാംപെയ്ൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു 10.30ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ എല്ലാ സർവകലാശാലകളുടെയും വൈസ് ചാൻസലർമാരെ അദ്ദേഹം വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യും. എല്ലാ രാജ്ഭവനുകളിലും ഇന്നു ശിൽപശാലയും നടക്കും. 

ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനാണു രേഖയിൽ ഊന്നൽ. പുതിയ തരത്തിലുള്ള ഗതാഗത, ആശയവിനിമയ സംവിധാനങ്ങൾ, ഹരിതോർജം അടക്കമുള്ള വിഷയങ്ങളാണു പ്രധാനമായും പരാമർശിക്കുക. 

English Summary:
India@2047: Students opinion collection from today


Source link

Related Articles

Back to top button