സവാള ട്രക്കുകൾ പെരുവഴിയിൽ

നാസിക്: ആഭ്യന്തര വിപണിയിലെ വില വർധനയെത്തുടർന്ന്, സവാളയുടെ കയറ്റുമതിക്കു കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തിയതോടെ, മറ്റു രാജ്യങ്ങളിലേക്കു ട്രക്കിൽ കൊണ്ടുപോയ ചരക്ക് തിരിച്ചുവിളിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ മൊത്തവില്പന കേന്ദ്രങ്ങളിൽനിന്നു ബംഗ്ലാദേശിലേക്കു സവാളയുമായി പോയ 200 ട്രക്കുകൾ പശ്ചിമബംഗാളിൽനിന്നു തിരിച്ചുവിളിച്ചിട്ടുണ്ടെന്ന് നാസിക് അനിയൺ ട്രേഡേഴ്സ് അസോസിയേഷൻ പ്രതിനിധി മഹാവീർ ഭണ്ഡാരി അറിയിച്ചു. ഇതിൽത്തന്നെ 80 ട്രക്കുകൾ നാസിക്കിൽനിന്നു പോയവയാണ്. ഇതിനുപുറമേ, നവി മുംബൈയിലെ മുന്ദ്ര തുറമുഖത്തെത്തിച്ച 150 സവാള കണ്ടെയ്നറുകൾ നിരോധനത്തെത്തുടർന്ന് അനിശ്ചിതത്വത്തിൽ തുടരുകയാണ്. ശ്രീലങ്കയിലേക്കും പശ്ചിമേഷ്യയിലേക്കും കൊണ്ടുപോകാനുള്ളവയാണിത്. സർക്കാർ നിരോധനമേർപ്പെടുത്തിയ സമയത്ത്, കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാൻ കഴിയാതിരുന്ന ഈ ട്രക്കുകൾ, ഇനി വിദേശത്തേക്കു കയറ്റി അയയ്ക്കാനാകില്ല. മികച്ച ഗുണനിലവാരമുള്ള 29 ടണ് സവാളയാണ് ഓരോ ട്രക്കിലുമുള്ളത്. വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നതിനായി വ്യാപാരികൾ കൂടുതൽ ചരക്ക് സംഭരിച്ചിരുന്നു. നിരോധനം നിലവിൽവന്നതിനാൽ സാന്പത്തികനഷ്ടം സഹിച്ചും ഈ ചരക്കുകൾ ആഭ്യന്തര വിപണിയിലേക്കെത്തിക്കാൻ വ്യവസായികൾ നിർബന്ധിതരാകും. നിരോധനത്തിനെതിരേ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി അനിയണ് ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഭരത് ദിഗോൾ അറിയിച്ചു.
കേന്ദ്ര സർക്കാർ തിടുക്കപ്പെട്ട് സവാളക്കയറ്റുമതിക്കു നിരോധനമേർപ്പെടുത്തിയതിനെതിരേ മഹാരാഷ്ട്രയിൽ കർഷകർ പ്രതിഷേധത്തിലാണ്. നാസിക്കിലെ ദേവ്ലയിൽ നിരോധനമേർപ്പെടുത്തിയുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ പകർപ്പ് കർഷകർ കത്തിച്ചു. വിഞ്ചൂറിൽ പ്രതിഷേധിച്ച കർഷകർ ഛത്രപതി സംഭാജിനഗർ ദേശീയപാത ഉപരോധിച്ചു. ബംഗ്ലാദേശിൽ ഇരുട്ടിവെളുത്തപ്പോൾ വില ഇരട്ടി ഇന്ത്യയിൽനിന്നുള്ള കയറ്റുമതി നിരോധനത്തെത്തുടർന്ന് അയൽരാജ്യമായ ബംഗ്ലാദേശിൽ സവാളവില ഇരട്ടിയായി. നിൽഫാമരിയിലെ മൊത്തവിൽപ്പനകേന്ദ്രത്തിൽ ഒരു കിലോഗ്രാം സവാളയ്ക്ക് 70-80 ബംഗ്ലാദേശി ടാക്ക വരെ വില വർധിച്ചു. നിലവിൽ 180-200 ബംഗ്ലാദേശി ടാക്കയാണ് ഒരു കിലോഗ്രാം സവാളയ്ക്കു മൊത്തവില്പന വിപണിയിലെ വില. ചില്ലറവിപണിയിൽ ഇത് 210-220 ബംഗ്ലാദേശി ടാക്ക വരെയാകും.

Source link