ദേശീയ സീനിയർ ബാസ്കറ്റ്ബോൾ : ര​ണ്ടാ​മ​ൻ കേ​ര​ളം


ലു​ധി​യാ​ന: ദേ​ശീ​യ സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള വ​നി​ത​ക​ൾ​ക്ക് ര​ണ്ടാം സ്ഥാ​നം. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​സി​നോ​ട് കേ​ര​ളം ഫൈ​ന​ലി​ൽ 80-50നു ​പ​രാ​ജ​യ​പ്പെ​ട്ടു. 73-ാം ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ആ​ദ്യ​ക്വാ​ർ​ട്ട​റി​ൽ കേ​ര​ളം 21-12ന് ​ലീ​ഡ് നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, ആ ​തു​ട​ക്കം മു​ത​ലാ​ക്കാ​ൻ കേ​ര​ള​ത്തി​നു സാ​ധി​ച്ചി​ല്ല. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​സി​നാ​യി പൂ​നം ച​തു​ർ​വേ​ദി 23ഉം ​പു​ഷ്പ സെ​ന്‍റി​ൽ കു​മാ​ർ 15ഉം ​പോ​യി​ന്‍റ് നേ​ടി. കേ​ര​ള​ത്തി​നാ​യി അ​നീ​ഷ ക്ലീ​റ്റ​സ് 15ഉം ​സൂ​സ​ൻ ഫ്ലോ​റ​ന്‍റീ​ന, ആ​ർ. ശ്രീ​ക​ല എ​ന്നി​വ​ർ 10 പോ​യി​ന്‍റ് വീ​ത​വും ബാ​സ്ക​റ്റി​ലാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​വും കേ​ര​ളം ഫൈ​ന​ലി​ൽ പ​ഞ്ചാ​ബി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​യി​രു​ന്നു.

കേ​ര​ള ടീം: ​ഗ്രി​മ മെ​ർ​ലി​ൻ വ​ർ​ഗീ​സ് (ക്യാ​പ്റ്റ​ൻ), അ​നീ​ഷ ക്ലീ​റ്റ​സ്, ആ​ർ. ശ്രീ​ക​ല, ക​വി​ത ജോ​സ്, ഇ.​കെ. അ​മൃ​ത, സൂ​സ​ൻ ഫ്ലോ​റ​ന്‍റീ​ന (കെഎ​സ്ഇ​ബി), ചി​പ്പി മാ​ത്യു, വി.​ജെ. ജ​യ​ല​ക്ഷ്മി, ജോ​മ ജെ​ജോ (കേ​ര​ള പോ​ലീ​സ്), ആ​ർ. അ​ഭി​രാ​മി (മാ​ർ ഇ​വാ​നി​യോ​സ് തി​രു​വ​ന​ന്ത​പു​രം), ഒ​ലി​വി​യ ടി. ​ഷൈ​ബു (അ​സം​പ്ഷ​ൻ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി), ല​ക്ഷ്മി രാ​ജ് (സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഇ​രി​ഞ്ഞാ​ല​ക്കു​ട). കോ​ച്ച്: കെ. ​വി​പി​ൻ. മാ​നേ​ജ​ർ: പി.​ആ​ർ. സൂ​ര്യ.


Source link

Exit mobile version