INDIALATEST NEWS

ആധാറിന് കൃഷ്ണമണി സ്കാൻ: ഉത്തരവായി; യോഗ്യതയുണ്ടെങ്കിൽ സ്കാനിങ് തടസ്സമാകരുത്

ന്യൂഡൽഹി ∙ റജിസ്ട്രേഷനു വിരലടയാളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ കൃഷ്ണമണി (ഐറിസ്) സ്കാൻ ചെയ്ത് ആധാർ ലഭ്യമാക്കാമെന്നു കേന്ദ്ര ഐടി മന്ത്രാലയം. കൈവിരലുകൾ ഇല്ലാത്തതിനാൽ കോട്ടയം കുമരകം സ്വദേശിനി ജോസിമോൾക്ക് ആധാർ ലഭിക്കാത്ത സാഹചര്യം ‘മനോരമ’യിൽ വാർത്തയായി വന്നതിനു പിന്നാലെ അധികൃതർ ഇടപെട്ട് ആധാർ ലഭ്യമാക്കിയിരുന്നു. ഇതിനു ശേഷമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം മന്ത്രാലയം വിശദീകരണം ഇറക്കിയത്. ആധാർ നമ്പർ ലഭിക്കാൻ യോഗ്യതയുള്ളയാളുടെ വിരലടയാളവും ഐറിസ് സ്കാനും രേഖപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇവയില്ലാതെയും ആധാർ ലഭ്യമാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. 
ജോസിമോൾക്കു മുൻപ് എന്തുകൊണ്ട് ആധാർ നൽകിയില്ലെന്നതിൽ വിശദീകരണം നൽകാനും ആധാർ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപൂർവരോഗം ബാധിച്ച കുമരകം പള്ളിത്തോപ്പ് പുത്തൻപറമ്പിൽ ജോസിമോൾ പി.ജോസിനു (43) രണ്ടു കൈകളിലും കാലുകളിലും വിരലുകൾ ഭാഗികമായാണുള്ളത്. ഇത് ആധാർ ലഭിക്കുന്നതിനു തടസ്സമായി. ആധാർ ഇല്ലാത്തതിനാൽ ഭിന്നശേഷി വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും റേഷൻ കാർഡിൽ നിന്നുൾപ്പെടെ ഒഴിവാക്കപ്പെടുകയും ചെയ്തു. 

English Summary:
Central IT ministry approves Iris Scan for Aadhaar in case of inavailability of finger prints


Source link

Related Articles

Back to top button