കേരളം ഫൈനലിൽ

ലുധിയാന: 73-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളം ഫൈനലിൽ. സെമിയിൽ കർണാടകയെ കീഴടക്കിയാണ് കേരളം തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 62-33. റെയിൽവേ x തമിഴ്നാട് സെമിഫൈനൽ ജേതാക്കളാണ് കിരീട പോരാട്ടത്തിൽ കേരളത്തിന്റെ എതിരാളികൾ. കേരളത്തിനായി ആർ. ശ്രീകല 18ഉം കവിത ജോസ് 17ഉം ഗ്രിമ മെർലിൻ വർഗീസ് 14ഉം അനീഷ ക്ലീറ്റസ് 11ഉം പോയിന്റ് വീതം സ്വന്തമാക്കി. സെമിയിൽ ആദ്യക്വാർട്ടറിൽതന്നെ കേരളം 26-18ന്റെ ലീഡ് നേടിയിരുന്നു.
പുരുഷ ടീം ചണ്ഡിഗഡിനെ കീഴടക്കി ഒന്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 89-59നായിരുന്നു കേരളത്തിന്റെ ജയം.
Source link