സഖാറോവ് പുരസ്കാരം: മഹ്സയുടെ കുടുംബത്തെ ഇറാൻ തടഞ്ഞു


പാ​​​രീ​​​സ്: ​​​മ​​​ഹ്സ അ​​​മി​​​നി​​​ക്ക് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​ഖാ​​​റോ​​​വ് പു​​​ര​​​സ്കാ​​​രം സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​യി പാ​​​രീ​​​സി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട കു​​​ടും​​​ബ​​​ത്തെ ഇ​​​റേ​​​നി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ത​​​ട​​​ഞ്ഞു. മ​​​ഹ്സ​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും സ​​​ഹോ​​​ദ​​​ര​​​നും പാ​​​രീ​​​സി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​നം ക​​​യ​​​റാ​​​ൻ തു​​​ട​​​ങ്ങ​​​വേ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വ​​​മെ​​​ന്ന് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക ഷി​​​രീ​​​ൻ അ​​​ർ​​​ഡ​​​കാ​​​നി പാ​​​രീ​​​സി​​​ൽ അ​​​റി​​​യി​​​ച്ചു.

ഹി​ജാ​ബ് നി​യ​മം ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഇ​റാ​നി​ലെ മ​ത​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കു​ർ​ദ് വം​ശ​ജ​യാ​യ മ​ഹ്സ(22) 2022 സെ​പ്റ്റം​ബ​ർ 16ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ഹ്സ ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​റാ​നി​ലു​ട​നീ​ളം ക​ടു​ത്ത സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​ന് ഇതു കാ​ര​ണ​മാ​യി. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഇ​​​ക്ക​​​ഴി​​​ഞ്ഞ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലാ​​​ണ് സ​​​ഖാ​​​റോ​​​വ് പു​​​ര​​​സ്കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഡി​​​സം​​​ബ​​​ർ 13നാ​​​ണ് പു​​​ര​​​സ്കാ​​​രദാനം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


Source link

Exit mobile version