SPORTS

ഇന്ത്യ x ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്‍റി-20 രാത്രി ഏഴ് മുതൽ


ഡ​​​ർ​​​ബ​​​ൻ: ഇ​​​ന്ത്യ​​​യു​​​ടെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. ഇ​​രുടീ​​മും ത​​മ്മി​​ലു​​ള്ള മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ പോ​​രാ​​ട്ടം ഇ​​ന്ന് ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും. ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ നി​​​ർ​​​ത്തി​​​യി​​​ട​​​ത്തു​​​നി​​​ന്ന് തു​​​ട​​​ങ്ങാ​​​നാ​​​ണ് സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വും സം​​​ഘ​​​വും ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യാ​​​ണെ​​​ങ്കി​​​ൽ പു​​​തി​​​യ തു​​​ട​​​ക്ക​​​ത്തി​​​നും. ഡ​​​ർ​​​ബ​​​നി​​​ലെ കിം​​​ഗ്സ്മെ​​​ഡ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ് ട്വ​​​ന്‍റി 20 പ​​​ര​​​ന്പ​​​ര​​​യി​​​ലെ ആ​​​ദ്യ മ​​​ത്സ​​​രം ന​​​ട​​​ക്കുക. അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന ട്വ​​​ന്‍റി-20 ലോ​​​ക​​​ക​​​പ്പി​​​നു​​​ള്ള ഒ​​​രു​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​രു​​​ടീ​​​മും ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. ലോ​​​ക​​​ക​​​പ്പി​​​നു മു​​​ന്പ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്ക് വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സ് പ​​​ര്യ​​​ട​​​നം ശേ​​ഷി​​ക്കു​​ന്നു​​ണ്ട്. 2024 ലോ​​​ക​​​ക​​​പ്പി​​​നു മു​​​ന്പ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ​​​തി​​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത ട്വ​​​ന്‍റി-20 പ​​​ര​​​ന്പ​​​ര​. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ ഇരുടീ​​​മി​​​നും ലോ​​​ക​​​ക​​​പ്പി​​​നു​​​ള്ള ക​​​ളി​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യാ​​​ണി​​ത്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ നി​​​ര​​​യി​​​ൽ ര​​​ണ്ടു പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളു​​​ണ്ട്, ര​​​ണ്ടു​​​പേ​​​രും പേ​​​സ​​​ർ​​​മാ​​​രാ​​​ണ്. ഇ​​​ടം​​​കൈയ​​ൻ നാ​​​ൻ​​​ഡ്രി ബ​​​ർ​​​ഗ​​​റും വ​​​ലം​​​കൈ മീ​​​ഡി​​​യം പേ​​​സ​​​ർ ഓ​​​ട്ട്നെ​​​യ്ൽ ബാ​​​ർ​​​ട്ട്മാ​​​നു​​​മാ​​​ണ്. ഒ​​​രു അ​​​ന്താ​​​രാ​​ഷ്‌​​ട്ര ട്വ​​​ന്‍റി 20 മാ​​​ത്രം ക​​​ളി​​​ച്ചി​​​ട്ടു​​​ള്ള ഓ​​​പ്പ​​​ണ​​​ർ മാ​​​ത്യു ബ്രീ​​​റ്റ്സ്കെ​​​യ്ക്ക് മൂ​​​ന്നു മ​​​ത്സ​​​ര​​​ത്തി​​​ലും ക​​​ളി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചേ​​​ക്കും.

ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ൽ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ൾ ആ​​​രു​​​മി​​​ല്ലെ​​​ങ്കി​​​ലും മു​​​കേ​​​ഷ് കു​​​മാ​​​ർ, മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ്, റി​​​ങ്കു സിം​​​ഗ്, ജി​​​തേ​​​ഷ് ശ​​​ർ​​​മ എ​​​ന്നി​​​വ​​​ർ പ​​​ത്തോ അ​​​തി​​​ൽ താ​​​ഴെ​​​യോ രാ​​​ജ്യാ​​​ന്ത​​​ര ട്വ​​​ന്‍റി-20 പ​​രി​​ച​​യം മാ​​ത്ര​​മു​​ള്ള​​വ​​രാ​​ണ്. ലോ​​​ക​​​ക​​​പ്പി​​​നു​​​ശേ​​​ഷം സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വി​​​നു കീ​​​ഴി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ യു​​​വ​​​ടീം ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ 4-1ന് ​​ട്വ​​​ന്‍റി-20 പ​​​ര​​​ന്പ​​​ര നേ​​​ടി​​​യി​​രു​​ന്നു. ലോ​​​ക​​​ക​​​പ്പി​​​നു​​​ശേ​​​ഷം പു​​​തി​​​യൊ​​​രു തി​​​രി​​​ച്ചു​​​വ​​​ര​​​വാ​​​ണ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ സ്ഥി​​​രം ഓ​​​പ്പ​​​ണ​​​ർ ക്വി​​​ന്‍റ​​​ണ്‍ ഡി​​​കോ​​​ക്ക് പ​​​ര​​​ന്പ​​​ര​​​യി​​​ൽ ഇ​​​ല്ലാ​​​ത്ത സ്ഥി​​​തി​​​ക്ക് റീ​​​സ ഹെ​​​ൻ​​​ഡ്രി​​​ക്സി​​​ന് ആ ​​​സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​ണ്ട്. ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​ക്കാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ​​​ വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ ര​​​വി ബി​​​ഷ്ണോ​​​യി ഐ​​​സി​​​സി ട്വ​​​ന്‍റി-20 ബൗ​​​ള​​​ർ​​​മാ​​​രു​​​ടെ റാ​​​ങ്കിം​​​ഗി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button