CINEMA

മഴ നനഞ്ഞ് വീണ്ടും റീൽസ് വിഡിയോ; വിമർശകർക്ക് ശിവാനിയുടെ മറുപടി

സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചവർക്കും ട്രോളിയവർക്കും മറുപടിയുമായി നടി ശിവാനി നാരായണൻ. മഴ ആസ്വദിക്കുന്ന മറ്റൊരു വിഡിയോ പങ്കുവച്ചായിരുന്നു നടിയുടെ മറുപടി. നേരത്തെ മിഷോങ് ചുഴലിക്കാറ്റ് ആസ്വദിക്കുന്ന നടിയുടെ റീൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
വീണ്ടും അതേ വേഷമണിഞ്ഞുള്ള മറ്റൊരു റീൽ വിഡിയോയാണ് വിമർശനങ്ങൾക്കു മറുപടിയായി നടി പങ്കുവച്ചത്. ഗ്ലാമർ ലുക്കിലാണ് ശിവാനി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈ മഴ എന്ന ടാഗും വിഡിയോയ്ക്കൊപ്പം നൽകിയിട്ടുണ്ട്.

വിഡിയോ വൈറലായതോടെ വിമർശനം വീണ്ടും കടുത്തു. ഫോളോവേഴ്സിനെ കൂട്ടാനുള്ള നടിയുടെ വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഇതെന്ന് ഒരു കൂട്ടർ പറയുന്നു. സാഹചര്യമനുസരിച്ച് പെരുമാറണെന്നും മഴ മൂലം ഒരുപാട് പേർ ദുരിതമനുഭവിക്കുന്നുണ്ട്, അവരെ സഹായിക്കാൻ ഈ അവസരം വിനിയോഗിക്കണമെന്നും മറ്റുചിലർ പറഞ്ഞു.

മിനി സ്ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ശിവാനി. സ്റ്റാർ വിജയ് ടിവിയിലെ സീരിയലുകളിലൂടെ നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടി. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർഥിയായിരുന്നു. 

2022 ൽ ലോകേഷ് കനകരാജ്–കമൽഹാസൻ ചിത്രം വിക്രത്തിലൂടെ സിനിമയിലെത്തി. വിജയ് സേതുപതി അവതരിപ്പിച്ച സന്താനത്തിന്റെ മൂന്ന് ഭാര്യമാരിൽ ഒരാളുടെ വേഷമാണ് ശിവാനി ചെയ്തത്. വീട്ട്‌ലാ വിശേഷം, ഡിഎസ്പി, നായ് ശേഖർ റിട്ടേൺസ്, ബംപർ എന്നിവയാണ് മറ്റ് സിനിമകൾ.

English Summary:
Actress Shivani Narayanan’s Reply For Trollers


Source link

Related Articles

Back to top button