യുവ താരങ്ങളുടെ നീണ്ട നിര; മഞ്ഞുമ്മൽ ബോയ്സ് ഫസ്റ്റ്ലുക്ക്
ജാനേമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഫസ്റ്റ്ലുക്ക് എത്തി. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
നടൻ സലിംകുമാറിന്റെ മകൻ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്. സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും.
കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്. യഥാർഥ സംഭവമായത് കൊണ്ട് തന്നെ വളരെയധികം തയാറെടുപ്പുകൾക്ക് ശേഷമാണു ചിദംബരവും സംഘവും ചിത്രത്തിന്റെ ഷൂട്ടിങിലേക്ക് കടന്നത്. ടെക്ക്നിക്കൽ ഡിപ്പാർട്ടിമെന്റിൽ പ്രഗത്ഭരെ അണിനിരത്തുന്ന ചിത്രം 2024 ജനുവരിയിൽ തിയറ്ററുകളിലെത്തും. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ നടന്നു വരുകയാണ്.
ഷൈജു ഖാലിദാണ് ഛായാഗ്രഹണം, എഡിറ്റർ വിവേക് ഹർഷൻ, മ്യൂസിക്ക്–ബിജിഎം സുഷിൻ ശ്യാം, പ്രൊഡക്‌ഷൻ ഡിസൈനർ അജയൻ ചാലിശേരി, കോസ്റ്റ്യൂം ഡിസൈനർ മഹ്സർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ.
ആക്‌ഷൻ ഡയറക്ടർ വിക്രം ദഹിയ, സൗണ്ട് ഡിസൈൻ ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് ഫസൽ എ. ബക്കർ,ഷിജിൻ ഹട്ടൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ബിനു ബാലൻ, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, കാസ്റ്റിങ് ഡയറെക്ടർ ഗണപതി, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്,പി ആർ–മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Source link