ആ കാര്യത്തിൽ ഞാനും പ്രണവും ഒരുപോലെ: തുറന്നു പറഞ്ഞ് ധ്യാൻ

സിനിമയുടെ കാര്യത്തിൽ താനും പ്രണവ് മോഹൻലാലും ഒരുപോലെയാണെന്ന് ധ്യാൻ ശ്രീനിവാസൻ. ആരോ നിർബന്ധിച്ചു കൊണ്ടുവന്നിരുത്തുന്നതുപോലെയാണ് സെറ്റിൽ തങ്ങൾ രണ്ടുപേരുടെയും കാര്യമെന്നും ചേട്ടനായ വിനീത് ശ്രീനിവാസൻ സിനിമയെ വൈകാരികമായാണ് സമീപിക്കുന്നതെന്നും ധ്യാൻ പറയുന്നു. പുതിയ ചിത്രമായ ചീനാ ട്രോഫിയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന പ്രസ് മീറ്റിലായിരുന്നു ധ്യാനിന്‍റെ പ്രതികരണം.
‘‘എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തുപോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും (പ്രണവ്) അഭിനയിക്കുന്ന സമയത്തുപോലും ഞങ്ങള്‍ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായി. ഏട്ടന്‍ ഭയങ്കര ഇമോഷനല്‍ ആയാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോള്‍ ഏട്ടന്‍റെ കണ്ണ് നിറയുന്നതൊക്കെ കാണാം. ആ നിമിഷത്തിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാല്‍ ഞങ്ങള്‍ അത് കൊണ്ടുനടക്കുന്നൊന്നുമില്ല. ചിലര്‍ക്ക് അത് ഭയങ്കര പേഴ്സനല്‍ ആണ്.
ഏട്ടന്‍ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോള്‍ മ്യൂസിക് ഒക്കെ വച്ചാണ് ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യുക. ചില സംഭവങ്ങൾ വർക്ക് ഔട്ട് ആകുമ്പോൾ പുള്ളിയുടെ കണ്ണുനിറയും. ഞാനിതൊക്കെ കഴിഞ്ഞ് പുള്ളിയുടെ അടുത്ത് വന്ന് ചോദിക്കുന്നത്, ‘‘ ആ ഇത് കഴിഞ്ഞോ, അടുത്തത് ഏതാണ് സീന്‍’’ എന്നൊക്കെയാണ്. കാരണം അടുപ്പിച്ച് പടം ചെയ്തുചെയ്ത് ആ പ്രോസസ് യാന്ത്രികമായി തുടങ്ങി. എനിക്കു തോന്നുന്നു അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്കവിടെ കമ്പനിയുണ്ട്. ആരോ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങള്‍ രണ്ടുപേരും. ഏട്ടന്‍റെ സിനിമ എന്നത് എനിക്ക് പേഴ്സനല്‍ ആണ്. ഏട്ടന്‍ പറയുന്നത് കേള്‍ക്കുക, തിരിച്ച് റൂമില്‍ പോവുക എന്നതേ ഉള്ളൂ. ചീന ട്രോഫിയും അതുപോലെയാണ്. അനിലിന്റെ സിനിമ നന്നാകണം, അനിലിനു വേണ്ടത് ചെയ്യണം എന്നതായിരുന്നു മനസ്സിൽ. അല്ലാതെ ക്യാരക്ടർ നന്നാവാൻ ഞാനത് ചെയ്യുക എന്നൊന്നുമില്ല. സംവിധായകനെ പിന്തുടർന്ന് പോകും അത്ര തന്നെ. ധ്യാന്‍ പറഞ്ഞവസാനിപ്പിക്കുന്നു.
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിവരും എത്തുന്നു. നിവിൻ പോളിയും അതിഥി വേഷത്തിലെത്തുന്നുണ്ട്.
English Summary:
Dhyan Sreenivasan About Pranav Mohanlal
Source link