ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതിനു പിന്നാലെ രാജ്യത്ത് ഉള്ളിവില കുത്തനേ ഉയർന്നിരുന്നു. വിലക്കയറ്റം പിടിച്ചുനിർത്താനാണ് 2024 മാർച്ച് മൂന്നു വരെ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. ഡൽഹിയിൽ കിലോയ്ക്ക് 70 മുതൽ 80 രൂപയ്ക്കു വിറ്റിരുന്ന് ഉള്ളി (സവോള) നിലവിൽ പ്രാദേശിക കച്ചവടക്കാർ വിൽക്കുന്നത് 120 രൂപയ്ക്കാണ്. മഹാരാഷ്ട്രയിൽനിന്നു വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ രണ്ടു മാസമായി ഉള്ളിക്ക് തീവിലയായിരുന്നെങ്കിലും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വില നിയന്ത്രിക്കാൻ സർക്കാർ മുൻകൈയെടുത്തിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഉള്ളി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരുന്നതെന്നതും ശ്രദ്ധേയമാണ്.
ഒട്ടുമിക്ക ഇന്ത്യൻ വിഭവങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ഉള്ളി. അതുകൊണ്ടുതന്നെ വില വർധനവ് അടിസ്ഥാനവർഗത്തെ സാരമായി ബാധിക്കും. അതേസമയം, പ്രത്യേക അപേക്ഷ സമർപ്പിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി അനുവദിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ പഞ്ചസാരയുടെ കയറ്റുമതിയും നിരോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Source link