പുടിൻ മത്സരിക്കും
മോസ്കോ: അടുത്ത വർഷം മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. 71 വയസുള്ള അദ്ദേഹം ജയസാധ്യത പുലർത്തുന്നതായാണു റിപ്പോർട്ടുകൾ. 1999 മുതലുള്ള കാൽ നൂറ്റാണ്ട് പ്രധാനമന്ത്രിയായും പ്രസിഡന്റായും അടക്കിഭരിക്കുന്ന പുടിന് റഷ്യയിൽ ഇപ്പോഴും വൻ ജനപ്രീതിയുണ്ട്. ആയിരക്കണക്കിനു റഷ്യക്കാരുടെ മരണത്തിനും സാന്പത്തിക പ്രതിസന്ധിക്കും ഇടയാക്കിയ യുക്രെയ്ൻ യുദ്ധമൊന്നും പുടിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവുണ്ടാക്കിയിട്ടില്ല.
ജൂണിൽ വാഗ്നർ കൂലിപ്പട്ടാള മേധാവി യെവ്ഗെനി പ്രിഗോഷിൻ നടത്തിയ സൈനിക കലാപമാണ് പുടിൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രിഗോഷിൻ വൈകാതെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു.
Source link