കരുനാഗപ്പള്ളി: ഗോൾഡ് & ഡയമഡ് ജ്വല്ലറി മാനുഫാക്ച്ചറിംഗ് മർച്ചന്റ് അസോസിയേഷൻ അംഗത്തെക്കുറിച്ച് ചില കേന്ദ്രങ്ങളിൽനിന്നും പടച്ചുവിടുന്ന വാർത്തകൾ അസംബന്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ജിഡിജെഎംഎംഎ സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംഘടനയിലെ ചില അംഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന വാർത്താക്കുറുപ്പിൽ സംഘടനാ നേതാക്കൾ അറിയിച്ചു. സംഘടനയിലെ അംഗമായ അൽ മുക്താദിർ ജ്വല്ലറിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ചിലർനടത്തുന്ന കുപ്രചാരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
അൽ മുക്താദിർ ജ്വല്ലറിയുടെ വളർച്ചയിൽ അസൂയപൂണ്ട ചിലർ അവരുടെ സ്ഥാപനത്തിന് മുൻപിലും മറ്റും സോഷ്യൽ മീഡിയയിലെ ചിലരെ ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തി അംഗങ്ങളെ പീഡിപ്പിച്ചുവരികയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ സിവിലായും ക്രിമിനലായും നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിംഗ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ട്രഷറർ നാസർ അൽ ഹാദി അറിയിച്ചു.

Source link