വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരേ നികുതിവെട്ടിപ്പിനു ക്രിമിനൽ കുറ്റം ചുമത്തി. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ 14 ലക്ഷം ഡോളറിന്റെ നികുതി വെട്ടിപ്പു നടത്തിയെന്നാരോപിച്ച് ഒന്പതു കുറ്റങ്ങളാണു കലിഫോർണിയയിലെ ഫെഡറൽ കോടതി ചുമത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാൽ 17 വർഷം വരെ തടവു ലഭിക്കാം. മയക്കുമരുന്നിനും സ്ത്രീകൾക്കും ആഡംബരത്തിനും വേണ്ടി പണം ചെലവഴിച്ച ഹണ്ടർ ബൈഡൻ നികുതി അടയ്ക്കുന്ന കാര്യം മാത്രം അവഗണിക്കുകയായിരുന്നുവെന്നു കുറ്റപത്രത്തിൽ പറയുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പ്രതികരിച്ചു.
ഹണ്ടർ ബൈഡനെതിരായ രണ്ടാമത്തെ ക്രിമിനൽ കേസാണിത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന കാര്യം മറച്ചുവച്ച് തോക്ക് വാങ്ങിയതിനു ഡെലാവറിലെ കോടതിയിൽ സെപ്റ്റംബറിൽ കുറ്റം ചുമത്തിയിരുന്നു.
Source link