WORLD

നികുതിവെട്ടിപ്പ്: ഹണ്ടർ ബൈഡനെതിരേ കുറ്റം ചുമത്തി


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ മ​​​ക​​​ൻ ഹ​​​ണ്ട​​​ർ ബൈ​​​ഡ​​​നെ​​​തി​​​രേ നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പി​​​നു ക്രി​​​മി​​​ന​​​ൽ കു​​​റ്റം ചു​​​മ​​​ത്തി. 2016 മു​​​ത​​​ൽ 2019 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ 14 ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ നി​​​കു​​​തി വെ​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ഒ​​​ന്പ​​​തു കു​​​റ്റ​​​ങ്ങ​​​ളാ​​​ണു ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ ഫെ​​​ഡ​​​റ​​​ൽ കോ​​​ട​​​തി ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ 17 വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു ല​​​ഭി​​​ക്കാം. മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നും സ്ത്രീ​​​ക​​​ൾ​​​ക്കും ആ​​​ഡം​​​ബ​​​ര​​​ത്തി​​​നും വേ​​​ണ്ടി പ​​​ണം ചെ​​​ല​​​വ​​​ഴി​​​ച്ച ഹ​​​ണ്ട​​​ർ ബൈ​​​ഡ​​​ൻ നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്ന​​​ കാ​​​ര്യം മാ​​​ത്രം അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. കേ​​​സ് രാ​​​ഷ്‌​​​ട്രീ​​​യ​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.

ഹ​​​ണ്ട​​​ർ ബൈ​​​ഡ​​​നെ​​​തി​​​രാ​​​യ ര​​​ണ്ടാ​​​മ​​​ത്തെ ക്രി​​​മി​​​ന​​​ൽ കേ​​​സാ​​​ണി​​​ത്. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കാ​​​ര്യം മ​​​റ​​​ച്ചു​​​വ​​​ച്ച് തോ​​​ക്ക് വാ​​​ങ്ങി​​​യ​​​തി​​​നു ഡെ​​​ലാ​​​വ​​​റി​​​ലെ കോ​​​ട​​​തി​​​യി​​​ൽ സെ​​​പ്റ്റം​​​ബ​​​റി​​​ൽ കു​​​റ്റം ചു​​​മ​​​ത്തി​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button