രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പ്രീക്വാർട്ടർ പോരാട്ടത്തിന് കേരളം ഇന്ന് കളത്തിൽ. സഞ്ജു സാംസണ് നയിക്കുന്ന കേരളത്തിന്റെ എതിരാളികൾ കേദാർ യാദവിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന മഹാരാഷ്ട്രയാണ്. ഗ്രൂപ്പ് ബിയിൽ വിദർഭയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു മഹാരാഷ്ട്ര.
ജയത്തോടെ ക്വാർട്ടറിൽ പ്രവേശിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. കഴിഞ്ഞ മാസം മുഷ്താഖ് അലി ട്രോഫി ട്വന്റി-20യിൽ കേരളം ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
Source link