വാഷിംഗ്ടൺ ഡിസി: നിറതോക്കുമായി എംആർഐ സ്കാനിംഗിനു വിധേയയായ സ്ത്രീക്കു വെടിയേറ്റു. ജൂണിൽ നടന്ന സംഭവത്തിൽ അന്പത്തേഴുകാരിയുടെ പൃഷ്ഠഭാഗത്താണു വെടിയേറ്റതെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) റിപ്പോർട്ടിൽ പറയുന്നു. സ്കാനിംഗിനായി ഇവരെ മെഷീനിലേക്കു കയറ്റിയപ്പോഴാണു വെടിപൊട്ടിയത്. സ്കാനിംഗ് മെഷീനിലെ ശക്തമായ കാന്തം പ്രവർത്തിച്ചുതുടങ്ങിയപ്പോൾ തോക്കിലെ ട്രിഗർ പ്രവർത്തിക്കുകയായിരുന്നു. വെടിയുണ്ട മാംസം തുളച്ച് പുറത്തുവന്നെങ്കിലും ഭാഗ്യവശാൽ പരിക്ക് സാരമുള്ളതായിരുന്നില്ല. ചികിത്സയ്ക്കുശേഷം ഇവർ ആശുപത്രി വിട്ടു.
അതേസമയം, ഇവർ എങ്ങനെയാണ് സ്കാനിംഗ് മുറിയിൽ തോക്കുമായി പ്രവേശിച്ചതെന്നതിൽ വ്യക്തതയില്ല. പരിശോധനയ്ക്കു ശേഷമാണു മുറിയിലേക്കു കയറ്റിയത്.
Source link