WORLD

കോഴിക്ക് കൂവാൻ അവകാശമുണ്ട്; നിയമം പാസാക്കി ഫ്രാൻസ്


പാ​​​രീ​​​സ്: പൂ​​​വ​​​ൻ​​​കോ​​​ഴി​​​ക്കു കൂ​​​വാ​​​നും നാ​​​യ​​​യ്ക്കു കു​​​ര​​​യ്ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി ഫ്ര​​​ഞ്ച് പാ​​​ർ​​​ല​​​മെ​​​ന്‍റ് നി​​​യ​​​മം പാ​​​സാ​​​ക്കി. കൂ​​​വ​​​ലി​​​ന്‍റെ​​​യും കു​​​ര​​​യു​​​ടെ​​​യും പേ​​​രി​​​ൽ ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ കേ​​​സി​​​ൽ കു​​​ടു​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റ്റു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളി​​​ലൂ​​​ടെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. കാ​​​ർ​​​ഷി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ശ​​​ബ്ദ​​​വും വ​​​ള​​​പ്ര​​​യോ​​​ഗ​​​ത്തി​​​ന്‍റെ ദു​​​ർ​​​ഗ​​​ന്ധ​​​വു​​​മെ​​​ല്ലാം കേ​​​സി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട്. അ​​​ഞ്ഞൂ​​​റോ​​​ളം പേ​​​ർ നി​​​ല​​​വി​​​ൽ ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ൾ നേ​​​രി​​​ടു​​​ന്നു​​​ണ്ട്.

നി​​​യ​​​മ​​​പ്ര​​​കാ​​​രം പു​​​തി​​​യ താ​​​മ​​​സ​​​ക്കാ​​​ർ വ​​​രു​​​ന്ന​​​തി​​​നു മു​​​ന്പേ പ്ര​​​ദേ​​​ശ​​​ത്തു ന​​​ട​​​ക്കു​​​ന്ന കാ​​​ർ​​​ഷി​​​ക​​​വൃ​​​ത്തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രാ​​​തി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ക്കാ​​​നാ​​​വി​​​ല്ല. പൗ​​​ര​​​ന്മാ​​​രെ തീ​​​റ്റി​​​പ്പോ​​​റ്റാ​​​ൻ അ​​​ധ്വാ​​​നി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ അ​​​നാ​​​വ​​​ശ്യ നി​​യ​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണു നി​​​യ​​​മ​​​മെ​​​ന്ന് വ​​​കു​​​പ്പു മ​​​ന്ത്രി എ​​​റി​​​ക് ഡു​​​പോ​​​ണ്ട് മോ​​​റേ​​​റ്റി പ​​​റ​​​ഞ്ഞു.


Source link

Related Articles

Back to top button