SPORTS

2024 കോപ്പ അമേരിക്ക ഫിക്സ്ചർ പ്രഖ്യാപിച്ചു


ലൂ​​ക് (പ​​രാ​​ഗ്വെ): കോ​​പ്പ അ​​മേ​​രി​​ക്ക 2024 ഫു​​ട്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ മ​​ത്സ​​ര​​ക്ര​​മ​​മാ​​യി. സൗ​​ത്ത് അ​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ളും കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് നോ​​ർ​​ത്ത്, സെ​​ൻ​​ട്ര​​ൽ അ​​മേ​​രി​​ക്ക ആ​​ൻ​​ഡ് ക​​രീ​​ബി​​യ​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ ഫു​​ട്ബോ​​ളും (കോ​​ണ്‍​കാ​​ക​​ഫ്) സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന കോ​​പ്പ അ​​മേ​​രി​​ക്ക 2024ന് ​​യു​​എ​​സ്എ ആ​​ണ് വേ​​ദി​​യൊ​​രു​​ക്കു​​ന്ന​​ത്. ജൂ​​ണ്‍ 20ന് ​​ആ​​രം​​ഭി​​ച്ച് ജൂ​​ലൈ 14ന് ​​അ​​വ​​സാ​​നി​​ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് മ​​ത്സ​​ര​ങ്ങ​ൾ. യു​​എ​​സി​​ലെ 14 ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ 14 ടീ​​മു​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. ദ​​ക്ഷി​​ണ അ​​മേ​​രി​​ക്ക​​യി​​ലെ പ​​ത്ത് ടീ​​മു​​ക​​ളെ കൂ​​ടാ​​തെ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് നോ​​ർ​​ത്ത്, സെ​​ൻ​​ട്ര​​ൽ അ​​മേ​​രി​​ക്ക ആ​​ൻ​​ഡ് ക​​രീ​​ബി​​യ​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ ഫു​​ട്ബോ​​ളി​​ലെ ആ​​റു ടീ​​മു​​ക​​ളും പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങും. ടൂ​​ർ​​ണ​​മെ​​ന്‍റി​​നു​​ള്ള ര​​ണ്ടു ടീ​​മു​​ക​​ളെ പ്ലേ ​​ഓ​​ഫി​​ലൂ​​ടെ നി​​ർ​​ണ​​യി​​ക്കും. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് എ​യി​ലാ​ണ്. അ​ർ​ജ​ന്‍റീ​ന​യും കോ​ണ്‍​കാ​ക​ഫി​ലെ പ്ലേ ​ഓ​ഫ് വി​ജ​യി​ക​ളു​മാ​യു​ള്ള പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​നു തു​ട​ക്ക​മാ​കു​ന്ന​ത്. കാ​ന​ഡ x ട്രി​നി​ഡാ​ഡ് ആ​ൻ​ഡ് ടു​ബാ​ഗോ പ്ലേ ​ഓ​ഫ് ജേ​താ​ക്ക​ളാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ൾ.

ഗ്രൂ​പ്പ് ഡി​യി​ലു​ള്ള ബ്ര​സീ​ലി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ലെ എ​തി​രാ​ളി ആ​രാ​ണെ​ന്ന ചി​ത്ര​വും വ്യ​ക്ത​മാ​യി​ട്ടി​ല്ല. കോ​സ്റ്റാ​റി​ക്ക x ഹോ​ണ്ടു​റാ​സ് പ്ലേ ​ഓ​ഫ് ജേ​താ​ക്ക​ളാ​ണ് ബ്ര​സീ​ലി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ലെ എ​തി​രാ​ളി​ക​ൽ. 2024 മാ​ർ​ച്ച് 23 നാ​ണ് പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ അരങ്ങേറുക. ഗ്രൂ​​പ്പ് എ ​​അ​​ർ​​ജ​​ന്‍റീ​​ന പെ​​റു ചി​​ലി കാ​​ന​​ഡ/​​ട്രി​​നി​​ഡാ​​ഡ് ഗ്രൂ​​പ്പ് ബി ​​മെ​​ക്സി​​ക്കോ ഇ​​ക്വ​​ഡോ​​ർ വെ​​ന​​സ്വേ​​ല ജ​​മൈ​​ക്ക ഗ്രൂ​​പ്പ് സി ​​യു​​എ​​സ്എ ഉ​​റു​​ഗ്വെ പാ​​ന​​മ ബൊ​​ളി​​വി​​യ ഗ്രൂ​​പ്പ് ഡി ​​ബ്ര​​സീ​​ൽ കൊ​​ളം​​ബി​​യ പ​​രാ​​ഗ്വെ കോ​​സ്റ്റാ​​റി​​ക്ക/​​ഹോ​​ണ്ടു​​റാ​​സ്


Source link

Related Articles

Back to top button