WORLD

വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നത് അടിച്ചമര്‍ത്തൽ, ജനങ്ങളും ലോകവും അകന്നു- താലിബാൻ മന്ത്രി


കാബുള്‍: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചതാണ് താലിബാനില്‍നിന്ന് ജനങ്ങള്‍ കൂടുതലായി അകന്നതിനുകാരണമെന്ന് താലിബാന്‍റെ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ്. കാബൂളില്‍നിന്ന് സംപ്രേഷണം ചെയ്യുന്ന അഫ്ഗാന്‍ ന്യൂസ് ചാനലായ ടോളോ ന്യൂസ് (TOLO News) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടികള്‍ക്ക് ഗ്രേഡ് 6-ന് ശേഷമുള്ള ക്ലാസുകള്‍ പുനരാരംഭിക്കണമെന്നും അറിവില്ലാത്ത സമൂഹം ഇരുളടഞ്ഞതാണെന്നും ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കവേ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് പറഞ്ഞു. താലിബാന്റെ മിനിസ്ട്രി ഓഫ് ബോര്‍ഡേഴ്‌സ് ആന്‍ഡ് ട്രൈബല്‍ അഫയേഴ്‌സാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയായിരുന്നു ചടങ്ങ്.


Source link

Related Articles

Back to top button