സാഫിന് പുരസ്കാരം

തിരുവനന്തപുരം: ബാങ്കിംഗ് ഇൻഡസ്ട്രി ആർക്കിടെക്ചർ നെറ്റ്വർക്ക് (ബിഐഎഎൻ) ഏർപ്പെടുത്തിയ 2023ലെ ബെസ്റ്റ് ഇൻ ക്ലാസ് പാർട്ണർ പുരസ്കാരം ടെക്നോപാർക്കിലെ കന്പനിയായ സാഫിന് ലഭിച്ചു. ബിഐഎഎൻ മാനദണ്ഡങ്ങൾ പാലിച്ച് കോർബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നൂതനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താവിനുള്ള സേവനങ്ങൾ ഏകോപിപ്പിച്ചതും കണക്കിലെടുത്താണ് പുരസ്കാരം. ബാങ്കിംഗ് സാങ്കേതികവിദ്യ ആവാസവ്യവസ്ഥ, നൂതന കോർബാങ്കിംഗ് സംവിധാനം എന്നിവയിലേക്ക് പഴയ ഡാറ്റാബേസിൽനിന്നുള്ള വിവരങ്ങൾ അനുസ്യൂതം ഏകോപിപ്പിക്കുകയാണ് സാഫിൻ തയാറാക്കിയ സോഫ്റ്റ്വേർ ചെയ്യുന്നത്.
കോർബാങ്കിംഗ് സേവനങ്ങളും സാഫിന്റെ സാസ് പ്ലാറ്റ്ഫോമും തമ്മിൽ സംയോജിപ്പിക്കുന്നതിന് അമേരിക്കൻ മൾട്ടിനാഷണൽ കന്പനിയായ വെൽസ് ഫാർഗോയുമായി സാഫിൻ ധാരണയിലെത്തിയിരുന്നു. ഡാറ്റാ സംയോജന പ്രക്രിയ 50 ശതമാനത്തിലേറെ സരളമാക്കാൻ സാഫിന്റെ സാങ്കേതികവിദ്യകൊണ്ട് സാധിച്ചു. പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കാനും അതിന്റെ മൂല്യനിർണയം നടത്താനുമുള്ള സമയം 70 ശതമാനത്തോളം കുറയ്ക്കാനും സാഫിൻ ഐഒ പ്ലാറ്റ് ഫോമിലൂടെ കഴിഞ്ഞിട്ടുണ്ട്.

Source link