ബ്രിട്ടനിൽ റഷ്യയുടെ വർഷങ്ങൾ നീണ്ട സെെബർ ആക്രമണം


ല​ണ്ട​ൻ: റ​ഷ്യ​ൻ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ എ​ഫ്എ​സ്ബി 2015 മു​ത​ൽ ബ്രി​ട്ട​നി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി ആ​രോ​പ​ണം. 2019ലെ ​പൊ​തുതെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട​ക്കം റ​ഷ്യ​ൻ സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യാ​ണ് ആ​രോ​പ​ണം. രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മു​ത​ലാ​യ​വ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. റ​ഷ്യ​ൻ ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന് ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡേ​വി​ഡ് കാ​മ​റോ​ൺ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ റ​ഷ്യ​ൻ അം​ബാ​സ​ഡ​റെ വി​ളി​പ്പി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ ഓ​ഫീ​സ് മ​ന്ത്രി ലി​യോ ഡോ​ച്ചെ​ർ​ട്ടി പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. അം​ബാ​സ​ഡ​ർ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തു​ മൂലം റ​ഷ്യ​ൻ എം​ബ​സി​യു​ടെ ഡെ​പ്യൂ​ട്ടി മേ​ധാ​വി​യെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

എ​ഫ്എ​സ്ബി​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ട​ക്കം ര​ണ്ടു​പേ​ർ​ക്കെ​തി​രേ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ഉ​പ​രോ​ധം ചു​മ​ത്തു​ക​യു​മു​ണ്ടാ​യി.


Source link

Exit mobile version