ബ്രിട്ടനിൽ റഷ്യയുടെ വർഷങ്ങൾ നീണ്ട സെെബർ ആക്രമണം
ലണ്ടൻ: റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബി 2015 മുതൽ ബ്രിട്ടനിൽ സൈബർ ആക്രമണം നടത്തുന്നതായി ആരോപണം. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ അടക്കം റഷ്യൻ സൈബർ ആക്രമണം ഉണ്ടായതായാണ് ആരോപണം. രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ മുതലായവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. റഷ്യൻ നടപടികൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോൺ പറഞ്ഞു. വിഷയത്തിൽ റഷ്യൻ അംബാസഡറെ വിളിപ്പിച്ചതായി വിദേശകാര്യ ഓഫീസ് മന്ത്രി ലിയോ ഡോച്ചെർട്ടി പാർലമെന്റിനെ അറിയിച്ചു. അംബാസഡർ സ്ഥലത്തില്ലാതിരുന്നതു മൂലം റഷ്യൻ എംബസിയുടെ ഡെപ്യൂട്ടി മേധാവിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
എഫ്എസ്ബിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേർക്കെതിരേ ബ്രിട്ടീഷ് സർക്കാർ ഉപരോധം ചുമത്തുകയുമുണ്ടായി.
Source link