യുക്രെയ്ൻ സഹായബിൽ റിപ്പബ്ലിക്കന്മാർ തടഞ്ഞു
വാഷിംഗ്ടൺ ഡിസി: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നു സാന്പത്തികസഹായം നല്കാനുള്ള ബിൽ അമേരിക്കൻ സെനറ്റിൽ പ്രതിപക്ഷ റിപ്പബ്ലിക്കന്മാർ പരാജയപ്പെടുത്തി. 11,000 കോടി ഡോളറിന്റെ ബില്ലിൽ 6,100 കോടി യുക്രെയ്നാണു നീക്കിവച്ചിരിക്കുന്നത്. ശേഷിക്കുന്നത് ഇസ്രയേലിന് സൈനികസഹായവും ഗാസയ്ക്കു ജീവകാരുണ്യ സഹായവുമായിട്ടാണു വകയിരുത്തിയിരിക്കുന്നത്. മെക്സിക്കൻ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റം തടയാനുള്ള നടപടികൾ ബില്ലിൽ ഉൾപ്പെടുത്തിയാലേ പാസാക്കാൻ അനുവദിക്കൂ എന്നാണ് റിപ്പബ്ലിക്കന്മാരുടെ നിലപാട്.
അമേരിക്കൻ സഹായമില്ലാതെ യുക്രെയ്ന് റഷ്യൻ സേനയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
Source link