ASTROLOGY

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകം; ചിരിക്കുന്ന ബുദ്ധനെ വയ്ക്കേണ്ടത് പ്രധാന മുറിയിൽ

വീട്ടിൽ സന്തോഷം ഉണ്ടാകാനായി ചെയ്യാവുന്ന ഒരു എളുപ്പമാർഗമാണ് ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ വാങ്ങിവയ്ക്കുക എന്നത്. പ്രധാന മുറിയിൽ തന്നെയാണ് ഇത് സ്ഥാപിക്കേണ്ടത്. ചിരിക്കുന്ന ബുദ്ധൻ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. ചിരിക്കുന്ന ബുദ്ധപ്രതിമയെ ശുഭകരമായാണ് കണക്കാക്കുന്നത്. ഭാഗ്യത്തിനും പോസിറ്റീവ് എനർജിക്കും വേണ്ടി പലപ്പോഴും വീടുകളിലും ഓഫീസുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വയ്ക്കാറുണ്ട്.

ചിരിക്കുന്ന ബുദ്ധന്റെ ഏറ്റവും പ്രശസ്തമായ നിറം സ്വർണ വർണം ആണ്. അത് സമൃദ്ധിയുടെ പ്രതീകമാണ്. ചിരിക്കുന്ന ബുദ്ധൻ പത്താം നൂറ്റാണ്ടിലെ ബുഡായി  ചൈനീസ് സന്യാസിയാണെന്നാണ് വിശ്വാസം. ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ നന്ദിയുള്ളവരായി ഇരിക്കാനും തടസ്സങ്ങളെ അതിജീവിക്കാനും നമ്മെ ഓർമിപ്പിക്കുന്നു ഏറ്റവും പ്രധാനമായി, ജീവിതം സന്തോഷകരമാക്കും. ജീവിതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കും. ചിരിക്കുന്ന ഒരു മുഖം കാണുമ്പോൾ നമ്മുടെ മനസ്സിലും പുഞ്ചിരി വിടരുന്നു. അത് കുടുംബത്തിലേക്ക് വ്യാപിക്കുകയും ചെയ്യും. കരയുന്ന കുഞ്ഞിന്റെ ചിത്രങ്ങളും ക്രൂരമൃഗങ്ങളുടെയും ചിത്രങ്ങളും രൂപങ്ങളുമൊക്കെ വീട്ടിൽ വയ്ക്കുന്നത് ഈ കാരണം കൊണ്ട് തന്നെ ദോഷമായി ഫെങ്ഷൂയി കണക്കാക്കുന്നു.

ലേഖകൻ

Dr. P. B. RajeshRama Nivas, Poovathum parambilNear ESI Dispensary, Eloor EastUdyogamandal P.O, Ernakulam 683501email : rajeshastro1963@gmail.comPhone : 9846033337, 0484 2546421


Source link

Related Articles

Back to top button