ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്

കൊച്ചി: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) ഷോയില്‍ ഡ്രൈവറില്ലാ കാര്‍ പ്രദര്‍ശിപ്പിച്ച് കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ട് അപ് സംരംഭം. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്ഥാപനമായ റോഷ് എഐ ആണ് ഡ്രൈവറില്ലാ കാര്‍ അഡാസ് ഷോയില്‍ അവതരിപ്പിച്ചത്. റോബോട്ടിക്സ് വിദഗ്ധനായ ഡോ. റോഷി ജോണ്‍ ആണ് റോഷ് എഐയുടെ സ്ഥാപകന്‍. നാനോ കാറില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇദ്ദേഹം ഇന്ത്യയിലെ ഡ്രൈവറില്ലാ കാര്‍ വിപ്ലവത്തിന് തുടക്കമിട്ടത്. തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍നിന്ന് റോബോട്ടിക്സില്‍ ഡോക്ടറേറ്റ് നേടിയ റോഷി കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്തെ ഹൈടെക്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കുവേണ്ടി റോബോട്ടുകളെ വികസിപ്പിച്ചുവരുന്നു.
നിലവില്‍ പല അന്താരാഷ്ട്ര ആഡംബര വാഹന നിര്‍മാതാക്കള്‍ക്കും ഡ്രൈവറില്ലാ സാങ്കേതികവിദ്യ നല്‍കുന്നത് റോഷ് എഐയാണ്. ഖനന കമ്പനികളും ഇവരുടെ ഡ്രൈവറില്ലാതെ ഓടുന്ന വാഹന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Source link