ASTROLOGY

നിങ്ങളുടെ ജൻമസംഖ്യ 7 ആണോ? സാമ്പത്തിക ഭദ്രത നേടാൻ വൈകുമോ?

7,16, 25 സംഖ്യാ ജാതരെല്ലാം 7 ൽ പെടുന്നവരാണ്. ജനനത്തീയതിയിലെ അക്കങ്ങൾ കൂട്ടുമ്പോൾ ഉള്ള തുക ഏഴ് ആണെങ്കിൽ നിങ്ങളുടെ ജന്മ സംഖ്യ ഏഴ് ആണ്. ഈ വിഭാഗത്തിൽപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഏതുകാര്യത്തിനും കൃത്യമായ രീതിയും ചിട്ടയും ഉണ്ടാകും. മറ്റുള്ളവരുടെ അഭിപ്രായം കാര്യമായെടുക്കില്ല.

എപ്പോഴും സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ഈ വിഭാഗക്കാർ പാരമ്പര്യ രീതികളെ പലതിനെയും എതിർക്കും. സ്വയം തിരഞ്ഞെടുക്കുന്ന തൊഴിലാണ് ഇവർ ആത്യന്തികമായി സ്വീകരിക്കുക. എത്ര സമ്പന്നരായിരുന്നാലും പണം ചെലവാക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധ കാണിക്കും.

സാമ്പത്തിക ഭദ്രത നേടാൻ അൽപം വൈകുമെങ്കിലും ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഇവർക്ക് അനുഭവിക്കാനാകും. വിനോദയാത്രകളും സിനിമയും ഏറെ ഇഷ്ടപ്പെടുന്നവരായിരിക്കും. ഏഴാം നമ്പർ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ പൊതുവെ വിഷാദവതികളായിരിക്കും. കൊച്ചു കൊച്ചു കാര്യങ്ങൾപ്പോലും ഇവരെ അസ്വസ്ഥരാക്കും. എപ്പോഴും ഭർത്താവിന്റെ കീഴിലുള്ള സുരക്ഷിതത്വം ഇവർ ആഗ്രഹിക്കും. മറ്റുള്ളവരുമായി അധികം ഇടപഴകുന്നത് ഇവർക്ക് ഇഷ്ടമായിരിക്കില്ല.

English Summary:
Unlocking the Secrets of Birth Number 7: How Your Numerology Impacts Financial Security


Source link

Related Articles

Back to top button