ASTROLOGY

അറിവിന്‍റെ മൂർത്തീഭാവം; ഭക്തന്റെ മനസ്സിലെ വിഷമതകൾ നീക്കുന്ന ബ്രഹ്മചാരിണീ ദേവി


ദ്വിതീയം  ബ്രഹ്മചാരിണീ അതായത് നവരാത്രിയുടെ രണ്ടാം ദിനം ബ്രഹ്മചാരിണീ ഭാവത്തിലാണ് ദേവിയെ ആരാധിക്കുന്നത്. ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണിയായ ദേവിയുടെ ശക്തിഭാവങ്ങളില്‍ ബ്രഹ്മചാരിണീ ഭാവത്തിലാണ് നവരാത്രിയുടെ രണ്ടാം ദിനം ആരാധന. ശിവന്റെ പത്നിയായ്ത്തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ് അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. അതിന്റെ ഐതിഹ്യം ഇനിപ്പറയുന്നു പരമേശ്വരന്‍റെ പ്രീതിക്കായി കയ്യിൽ ജപമാലയും കമണ്ഡലുവുമേന്തി തപസ്സു ചെയ്ത പാര്‍വതീ ദേവി ഒടുവിൽ ശിവപ്രീതിക്ക് അര്‍ഹയാവുകയും പാര്‍വതിയുടെ പ്രേമം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പാര്‍വതിയുടെ തന്നോടുള്ള ഭക്തിയിലും പ്രേമത്തിലും തൃപ്തനായ പരമശിവൻ  ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം നല്‍കി. നവരാത്രിയിലെ രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.
ബ്രഹ്മചാരിണീ സ്വാധിഷ്ഠാനചക്രത്തിന്റെ നാഥ കൂടിയാണ് 
ബ്രഹ്മചാരിണീ  സ്തുതിക്കുള്ള പ്രാർത്ഥന ഇപ്രകാരമാണ് 

ദധാനാ  കരപദ്മാഭ്യാമക്ഷമാലാകമണ്ഡലൂ ।

ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ ॥
ധ്യാനം –
വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്‍ധകൃതശേഖരാം 
ജപമാലാകമണ്ഡലുധരാം ബ്രഹ്മചാരിണീം ശുഭാം 

ഗൌരവര്‍ണാം സ്വാധിഷ്ഠാനസ്ഥിതാം ദ്വിതീയദുര്‍ഗാം ത്രിനേത്രാം 
ധവളവര്‍ണാം ബ്രഹ്മരൂപാം പുഷ്പാലങ്കാരഭൂഷിതാം 
പദ്മവദനാം പല്ലവാധരാം കാന്തങ്കപോലാം പീനപയോധരാം
കമനീയാം ലാവണ്യാം സ്മേരമുഖീം നിംനനാഭിം നിതംബനീം

സ്തോത്രം
തപശ്ചാരിണീ ത്വം ഹിതാപത്രയനിവാരിണീ 
ബ്രഹ്മരൂപധരാം ബ്രഹ്മചാരിണീം പ്രണമാമ്യഹം 
നവചക്രഭേദിനീ ത്വം ഹി നവ ഐശ്വര്യപ്രദായിനീ 

ധനദാം സുഖദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം 
ശങ്കരപ്രിയാത്വം ഹി ഭുക്തി-മുക്തിദായിനീ 
ശാന്തിദാം മാനദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം 

അറിവിന്‍റെ മൂർത്തീഭാവമാണ് ബ്രഹ്മചാരിണീ ദേവി. കുജദോഷം ,മംഗല്യതടസ്സം എന്നിവ നീങ്ങാൻ ദേവിയെ പ്രാർഥിക്കുന്നത് ഉത്തമമാണ് .ദേവി  ഭക്തന്റെ മനസ്സിലെ വിഷമതകൾ എല്ലാം നീക്കി ആത്മവിശ്വാസവും സന്തോഷവും നിറയ്ക്കും. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം. മുല്ലപ്പൂമാല സമർപ്പിക്കുന്നതും ഉത്തമമാണ്.

ലേഖകൻ  
വി. സജീവ് ശാസ്‌താരം 
പെരുന്ന , ചങ്ങനാശേരി 
ഫോൺ: 9656377700


Source link

Related Articles

Back to top button