ഫിദല്‍ കാസ്‌ട്രോയുടെ സഹോദരി ജൊനിറ്റ കാസ്‌ട്രോ അന്തരിച്ചു; വിടപറഞ്ഞത് കടുത്ത കമ്യൂണിസ്റ്റ് വിരോധി
വാഷിങ്ടണ്‍: ക്യൂബന്‍ വിപ്ലവനേതാക്കളും ഭരണാധികാരികളുമായിരുന്ന ഫിദല്‍ കാസ്‌ട്രോയുടെയും റൗള്‍ കാസ്‌ട്രോയുടെയും സഹോദരി ജൊനിറ്റ കാസ്‌ട്രോ (90) അന്തരിച്ചു. മിയാമിയിലായിരുന്നു അന്ത്യം. അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്റ്സ് ഏജന്‍സി (സി.ഐ.എ)ക്കു വേണ്ടി ക്യൂബന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ കടുത്ത കമ്യൂണിസ്റ്റ് വിരോധിയായിരുന്നു. ക്യൂബയില്‍നിന്ന് പലായനം ചെയ്തശേഷം നീണ്ട 60 വര്‍ഷം താമസിച്ചത് ഫ്‌ലോറിഡയിലായിരുന്നു. 2019-ല്‍ ഫിദല്‍ ആന്റ് റൗള്‍ മൈ ബ്രദേഴ്‌സ് ദി സീക്രട്ട് ഹിസ്റ്ററി എന്ന പേരില്‍ ജൊനിറ്റ എഴുതിയ പുസ്തകത്തിന്‍റെ സഹ എഴുത്തുകാരിയായ മാധ്യമപ്രവര്‍ത്തക മരിയ അന്റോണിറ്റ കൊള്ളിന്‍സ് തിങ്കളാഴ്ചയാണ് മരണവിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. എന്നാല്‍, ക്യൂബന്‍ മാധ്യമങ്ങളും സര്‍ക്കാരും മരണം ബുധനാഴ്ചവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1961-ല്‍ അമേരിക്ക പരാജയപ്പെട്ട ബെ ഓഫ് പിഗ്‌സ് ആക്രമണത്തിനുപിന്നാലെയാണ് ജൊനിറ്റ സി.ഐ.എയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തുങ്ങിയത്.
Source link