ASTROLOGY

ശാരദ പൗർണമി ഒക്ടോബർ 28 ശനിയാഴ്ച; ചന്ദ്രനെ ആരാധിക്കാം, ആരോഗ്യവും ഐശ്വര്യവും സമ്പത്തും ഫലം

ശാരദ ഋതു അഥവാ ഹേമന്തം ആറ് ഋതുക്കളിൽ ഒന്നാണ്. അശ്വിന മാസവും കാർത്തിക മാസങ്ങളും ഈ കാലത്ത് ഉൾപ്പെടുന്നു .ഒക്ടോബറിലെ ചൂടുകാലവുമായി പൊരുത്തപ്പെടുന്ന വർഷത്തിന്റെ കാലഘട്ടമാണിത്. ഇതൊരു ഉത്സവകാലമാണ്. ശരത് കാലത്ത് കാണപ്പെടുന്ന പൗർണമിയാണ് ശാരദപൗർണമി.  2023 ഒക്ടോബർ  28  ശനിയാഴ്ചയാണ്  ഈ വർഷത്തെ ശാരദ പൗർണമി. വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നിങ്ങനെ കാലാവസ്ഥ അനുസരിച്ച് 6 ഋതുക്കൾ ആണ് ഒരു വർഷത്തിൽലുള്ളത്.

പുതുതായി വിവാഹം കഴിഞ്ഞ വധുക്കൾ ഈ ദിവസം മുതൽ പൗർണമി വ്രതം ആരംഭിക്കുന്നു. ചന്ദ്രനെ ആരാധിക്കുന്ന ദിവസമാണിത്. അനുയോജ്യനായ ഭർത്താവിനെ ലഭിക്കാനാണ് വിവാഹം കഴിക്കാത്ത പെൺകുട്ടികൾ ഈ ദിവസം ഉപവാസം എടുക്കുന്നത്. ഈ ദിവസത്തെ നിലാവിന് രോഗ പ്രതിരോധശക്തി കൂടുതലാണ് അതിനാൽ ഈ നിലാവ് കൊണ്ടാൽ അസുഖങ്ങൾ ഭേദമാകുമെന്നും ഒരു വിശ്വാസമുണ്ട്.

ഈ രാത്രി ഉറക്കം ഒഴിച്ചിരുന്നാൽ നല്ല ആരോഗ്യവും ഐശ്വര്യവും സമ്പത്തും ലഭിക്കും എന്നാണ് വിശ്വാസം. ഭഗവാൻ ശ്രീകൃഷ്ണൻ രാസലീല നൃത്തം ചെയ്തത് ഈ ദിവസമാണ് എ ന്നാണ് വിശ്വാസം. അതിനാൽ ഇതിനെ രാസപൗർണമി എന്നും വിളിക്കുന്നു. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ നാദം കേട്ട് വൃന്ദാവനത്തിലേക്ക് ഗോപികമാർ വീട്ടിൽ നിന്നും ഇറങ്ങിവന്ന് നൃത്തമാടിയത് ഈ രാത്രിയിലാണ്. ദിവ്യശക്തിയാൽ ശ്രീകൃഷ്ണൻ ആ രാത്രിയുടെ ദൈർഘ്യം ബ്രഹ്മാവിന്റെ രാത്രിയുടേതിനു തുല്യമാക്കി എന്നാണ് ഐതിഹ്യം. അതിനാൽ തന്നെ ശ്രീകൃഷ്ണനെ ആരാധിക്കുന്ന ദിവസമായും ഇതിനെ കണക്കാക്കുന്നു.

ലേഖകൻ

Dr. P. B. RajeshRama Nivas, Poovathum parambilNear ESI Dispensary, Eloor EastUdyogamandal P.O, Ernakulam 683501email : rajeshastro1963@gmail.comPhone : 9846033337

English Summary:
Sharad Purnima


Source link

Related Articles

Back to top button