CINEMA

‘എല്ലാം അമ്മയുടേത്’; ആദ്യ ചിത്രത്തിന്റെ പ്രിമിയറിന് ശ്രീദേവിയുടെ ഉടുപ്പും ആഭരണങ്ങളും ധരിച്ച് മകൾ ഖുഷി

അരങ്ങേറ്റ ചിത്രമായ ‘ദ് ആർച്ചീസി’ന്റെ സ്പെഷൽ പ്രിമിയറിന് അമ്മയുടെ അതേ വസ്ത്രം ധരിച്ചെത്തി ഖുഷി കപൂർ. അമ്മ ശ്രീദേവിയുടെ ഗൗൺ അണിഞ്ഞാണ് ഖുഷി തന്റെ ആദ്യ സിനിമയുടെ പ്രിമിയറിന് എത്തിയത്. 2013ല്‍ ഐഐഎഫ്‌എ റെഡ് കാര്‍പ്പറ്റില്‍ ശ്രീദേവി ധരിച്ച അതേ ഗോള്‍ഡൻ  ഗൗണാണ് ഖുഷി ധരിച്ചത്. ‘‘അമ്മയുടെ ഏറ്റവും സവിശേഷമായ വസ്ത്രത്തിനൊപ്പം ഏറ്റവും സവിശേഷമായ രാത്രി.’’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ വേഷം അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ ഖുഷി സോഷ്യല്‍ മീ‍‍ഡിയയില്‍ പങ്കുവച്ചു. ഗൗണിനൊപ്പം അമ്മയുടെ തന്നെ ഡയമണ്ട് നെക്ലെസും ഖുഷിയുടെ ചാരുത വർധിപ്പിച്ചു. 2011 ഐഐഎഫ്എ അവാർഡിൽ ശ്രീദേവി ധരിച്ച ഡയമണ്ട് നെക്ലെസായിരുന്നു ഇത്
ബോളിവുഡിലേ വൻ താരനിര തന്നെ സിനിമയുടെ പ്രിമിയറിന് എത്തിയിരുന്നു. ഖുഷിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് അച്ഛന്‍ ബോണി കപൂര്‍ സഹോദരങ്ങളായ ജാന്‍വി കപൂര്‍, അന്‍ഷുല കപൂര്‍, അര്‍ജുന്‍ കപൂര്‍ എന്നിവരടങ്ങുന്ന കുടുംബം സ്‌ക്രീനിങ് കാണാന്‍ എത്തി. ആര്‍ച്ചീസിലൂടെ ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ, തുടങ്ങിയവരും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.

ഇതോടെ ശ്രീദേവി–ബോണി കപൂർ കുടുംബത്തിൽ നിന്നും എല്ലാവരും ബോളിവുഡിന്റെ ഭാഗമായി മാറി. ഖുഷിയുടെ സഹോദരി ജാൻവി കപൂർ നേരത്തെ തന്നെ സിനിമയിലേക്ക് ചുവടുവച്ചിരുന്നു.

സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രമാണ് ദ് ആർച്ചീസ്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാവും ചിത്രം ഒരുങ്ങുന്നത്

മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ് ചെയ്യുക. വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും ബെറ്റിയായി സുഹാനയും വേഷമിടും. ആർച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്.

ആർച്ചി ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റിൽ, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചി കോമിക്സ് പരമ്പര ലോകപ്രശസ്തമാണ്. നെറ്റ്ഫ്ലിക്സിലൂടെ നവംബർ ഏഴിന് ചിത്രം സ്ട്രീം ചെയ്യും.

English Summary:
Khushi Kapoor in mom Sridevi’s gown


Source link

Related Articles

Back to top button