ASTROLOGY

നാണയങ്ങൾ, ആഭരണങ്ങൾ, ആന, കിളിക്കൂട്; ഈ സ്വപ്നങ്ങൾ പണം വരുന്നതിന്റെ സൂചന!

സ്വപ്നം കണ്ടാൽ പണം കിട്ടുമോ? എന്ന് സംശയം തോന്നാം. ചില സ്വപ്നങ്ങൾ നമുക്ക് പണം വരുന്നതിന്റെ സൂചനയാണ്. അത്തരം സ്വപ്നം കണ്ടാൽ നിശ്ചയമായും മടിപിടിച്ച് ഇരിക്കാതെ പ്രവർത്തിക്കുക. തലേ ദിവസം ഒരു കച്ചവടവും നടന്നില്ലെങ്കിലും ഇന്ന് നല്ല ബിസിനസ് ലഭിക്കും. ധാരാളം മീനുകൾ വെള്ളത്തിൽ ഓടി നടക്കുന്നത് കാണുന്നത് പണം വരുന്ന സൂചനയാണ്. മീൻ പിടിച്ചു എന്ന് കണ്ടാൽ ജീവിതത്തിൽ വലിയ നേട്ടം ഉണ്ടാകും. ധാരാളം ധനം സ്വപ്നം കണ്ടാൽ അത് നല്ലതല്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള സമയത്ത് അതിൽ നിന്നും ഒളിച്ചോടാനായി മനസ് നടത്തുന്ന ഒരു വിദ്യയാണത്.

സ്വർണ്ണം സ്വപ്നം കണ്ടാൽ അത് മറ്റൊരു തലം നിങ്ങൾക്ക് ഉണ്ട് എന്നോ നിങ്ങളുമായുളള ഒരാളുടെ സൗഹൃദത്തിനും വേറൊരു തലമാണ് ഉള്ളത് എന്നോ കരുതാം. ധാന്യങ്ങൾ വിജയത്തിന്റെയും വലിയ വിളവെടുപ്പ് ലഭിക്കും എന്നുമുള്ള സൂചനയാണ്. നാണയങ്ങൾ ഭാഗ്യത്തിന്റെ സൂചനയാണ്. ആഭരണങ്ങൾ കണ്ടാൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഉള്ള ആഗ്രഹം ആണത്. ആനയെ കാണുന്നത് ഭാഗ്യവും ഐശ്വര്യവും നൽകും. ആമയെ കണ്ടാൽ നിങ്ങളുടെ പ്രവർത്തനങ്ങൾ മന്ദഗതിയി ലാക്കിയാൽ വിജമുണ്ടാകും എന്നാണ്. നക്ഷത്രങ്ങളെയാണ് കാണുന്നത് എങ്കിൽ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. പല സ്വപ്നങ്ങൾക്കും ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. അത് വ്യക്തികളും സാഹചര്യവുമൊക്കെ അനുസരിച്ച് മാറും.എല്ലാ സ്വപ്നവും സത്യമായി തീരണം എന്നില്ല എന്നാൽ ചിലത് സത്യമായി തീരും. ഓർത്തു നോക്കു നിങ്ങൾ കണ്ട് ഒരു സ്വപ്നം എങ്കിലും സത്യമായിട്ടില്ലേ? ബലൂൺ കണ്ടാൽ ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ട്. നല്ല വർണ്ണവും തിളക്കവും ഉള്ള ബലൂൺ ആണ് കാണുന്നത് എങ്കിൽ നിശ്ചയമായും ഉയർച്ച പ്രതീക്ഷിക്കാം. ഒരു ബാറിൽ ഇരിക്കുന്നു എന്നാണെങ്കിൽ നിങ്ങൾക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നു, പുതിയ സൗഹൃദം കാംഷിക്കുന്നു, അഥവാ പതിവ് ജോലികളിൽ നിന്നും  മാറ്റം ആഗ്രഹിക്കുന്നു എന്നോ കരുതാം.

ധാരാളം മുട്ടകൾ ഉള്ള കിളിക്കൂട് കാണുന്നത് പെട്ടെന്ന് നിങ്ങളെ ഭാഗ്യവാനാക്കും. മുങ്ങിതാഴുന്നതായി സ്വപ്നം കണ്ടാൽ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഉള്ള ഉത്കണ്ഠയെ ആണ് അത് പ്രതിഫലിപ്പിക്കുന്നത്. ട്രോഫി കാണുന്നത് നിങ്ങൾക്ക് ഒരു അംഗീകാരം ആവശ്യമാണ് എന്നാണ് അഥവാ നിങ്ങൾ ഒരു പുതിയ ലക്ഷ്യത്തിനായി പരിശ്രമിക്കണം എന്നാണ്. ആനക്കൊമ്പ് സ്വപ്നം കണ്ടാൽ ഐശ്വര്യവും വിജയവും ഉണ്ടാകും. എന്നാൽ കാട് ആണ് കാണുന്നത് എങ്കിൽ കാര്യങ്ങൾക്ക് പ്രിതിബന്ധങ്ങളുണ്ടാകാം. ഏണി കണ്ടാൽ പടിപടിയായി ഉയർച്ച ഉണ്ടാകും. ഇടിമിന്നൽ ജീവിതത്തിൽ അവിചാരിതമായ മാറ്റത്തിന് തുടക്കം കുറിക്കും. സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട് എന്നാണ് ഇത് നൽകുന്ന സൂചന.

ലേഖകൻ

Dr. P. B. Rajesh
Rama Nivas  ,Poovathum parambil

Near ESI  Dispensary Eloor East
Udyogamandal.P.O

Ernakulam 683501
email : rajeshastro1963@gmail.com

Phone: 9846033337

English Summary:
Which dreams mean money is coming to you?


Source link

Related Articles

Back to top button