ദേവാലയ നിര്‍മാണത്തിന് 10 ലക്ഷം ദിര്‍ഹം നല്കി എം.എ. യൂസഫലി
അബുദാബി: പുതുക്കിപ്പണിയുന്ന അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ നിര്‍മാണത്തിലേക്കായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി 10 ലക്ഷം ദിര്‍ഹം (2.25 കോടി രൂപ) നല്കി. അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍നിന്ന് യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത തുക ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. എല്‍ദോ എം. പോള്‍, സഹവികാരി ഫാ. മാത്യു ജോണ്‍, ദേവാലയ നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇട്ടി പണിക്കര്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്സണ് കാട്ടൂര്‍, ട്രസ്റ്റി റോയ് മോന് ജോയ്, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
വിവിധ മതവിശ്വാസങ്ങളിൽപ്പെട്ടവര്ക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയാനുള്ള സാഹചര്യമാണ് യുഎഇ ഭരണാധികാരികള്‍ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് യൂസഫലി നല്കി വരുന്ന സേവനങ്ങള്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു. ഓര്‍ത്ത്ഡോക്സ് സഭയുടെ സ്നേഹോപഹാരം അദ്ദേഹം യൂസഫലിക്ക് നല്കി.
Source link