കൊച്ചി: സംസ്ഥാന സ്കൂള്‍ ഗെയിംസിലെ സീനിയര്‍ ബേസ്ബോള്‍ മത്സരങ്ങളില്‍ ആണ്, പെണ് വിഭാഗങ്ങളില്‍ മലപ്പുറം കിരീടം നേടി. ആണ്‍വിഭാഗത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളും പെണ്‍വിഭാഗത്തില്‍ കോട്ടയം, തൃശൂര്‍ ജില്ലകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. രണ്ടു സ്വര്‍ണമടക്കം 20 പോയിന്റാണ് ഇരുവിഭാഗങ്ങളിലുമായി മലപ്പുറം നേടിയത്.
ടേബിള്‍ ടെന്നീസില്‍ സബ് ജൂണിയര്‍ ആണ് വിഭാഗത്തിലും പെണ്വിഭാഗത്തിലും തൃശൂര്‍ ചാമ്പ്യന്മാരായി. ആണ്‍വിഭാഗത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആലപ്പുഴ, കണ്ണൂര്‍ ടീമുകളാണ് പെണ്‍വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
Source link