മേടം രാശിയിൽ നിന്നും മീനം രാശിയിലേക്ക് രാഹു മാറുകയും കേതു കന്യ രാശിയിലേക്ക് വരികയും ചെയ്തിരിക്കുകയാണ്. ഇത് കുറെ പേർക്ക് നല്ലതും മറ്റു ചിലർക്ക് മോശവുമായി ആണ് വരുന്നത്.രാഹുവിന്റെ ദോഷത്തിന് എന്ത് പരിഹാരം എന്ന് ചിന്തിച്ചാൽ അതിന് ഏറ്റവും നല്ല പ്രതിവിധി സർപ്പത്തെ ആഭരണമാക്കിയിരിക്കുന്ന ശിവനെ ഭജിക്കുകയും ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്യുക എന്നുതാണ്. ശിവനു ധാര, കൂവള മാല, പിൻവിളക്ക് തുടങ്ങിയവ സമർപ്പിക്കാം.
കേതുവിന്റെ ദോഷത്തിന് പരിഹാരമായി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തുകയും നാളികേരം ഉടക്കുകയോ, കറുകമാല ചാർത്തുകയോ ഗണപതിഹോമം നടത്തുകയോ ചെയ്യാം. കേതു എല്ലാ കാര്യങ്ങളിലും വിഘ്നം ഉണ്ടാക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ വിഘ്നേശ്വരനാണ് ഇതിന് ഉത്തമമായ പരിഹാരം. നവഗ്രഹ പ്രതിഷ്ഠയുള്ളിടത്ത് രാഹു കേതുക്കൾക്ക് അർച്ചന നടത്തുകയും മറ്റും ചെയ്യുന്നതും നല്ലതാണ്. നവഗ്രഹ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഗ്രഹദോഷങ്ങൾക്ക് ഉത്തമ പരിഹാരമാണ്.
English Summary:
Astrological Remedies for Rahu and Ketu Dosha
Source link