SPORTS
ബാസ്കറ്റ്: കേരളം നോക്കൗട്ടിൽ

ലുഥിയാന: 73-ാം ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ നോക്കൗട്ടിൽ. വനിതാ വിഭാഗത്തിൽ ഗ്രൂപ്പ് ബി ചാന്പ്യന്മാരായി കേരളം ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരള വനിതകൾ 75-33ന് ആതിഥേയരായ പഞ്ചാബിനെ തകർത്തു.
പുരുഷ വിഭാഗത്തിൽ ഗ്രൂപ്പ് ബി യിലെ നിർണായക മത്സരത്തിൽ 97-71ന് ഗുജറാത്തിനെ കീഴടക്കി കേരളം പ്രീ ക്വാർട്ടറിൽ ഇടംനേടി. സെജിൻ മാത്യു, എ.എസ്. ശരത് എന്നിവർ ഇല്ലാതെയായിരുന്നു കേരളം ഇറങ്ങിയത്.
Source link