ഫെഡറല്‍ ബാങ്ക് സ്ഥിരനിക്ഷേപ പലിശ നിരക്ക് കൂട്ടി

കൊച്ചി: വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. 500 ദിവസം കാലാവധിയുള്ള റെസിഡന്റ്, നോണ്‍ റെസിഡന്റ് നിക്ഷേപങ്ങളുടെ പലിശനിരക്ക് 7.50 ശതമാനമായാണു കൂട്ടിയത്. കാലാവധിക്കുശേഷം മാത്രം പിന്‍വലിക്കാവുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് ഇതേ കാലയളവിൽ 7.65 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് പരമാവധി 8.15 ശതമാനം വരെ ലഭിക്കും. 21 മാസം മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലിശ ലഭിക്കും.
ഇതേ കാലയളവിലുള്ള, കാലാവധിക്കു മുന്‍പ് പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് 7.05 ശതമാനവും കാലാവധിക്കുശേഷം മാത്രം പിൻവലിക്കാവുന്നവയ്ക്ക് 7.30 ശതമാനവുമാണ് മറ്റുള്ളവർക്കു ലഭിക്കുക.

Source link