ന്യൂഡൽഹി: ലോകത്തെ ശക്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസും സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റും ഉൾപ്പെടുന്ന പട്ടികയിൽ നിർമല സീതാരാമൻ 32-ാം സ്ഥാനത്താണ്. എച്ച്സിഎൽ കോർപറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര(60), സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സണ്‍ സോമ മൊണ്ടാൽ (70), ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാർ ഷാ (76) എന്നിവരാണു പട്ടികയിലുള്ള മറ്റ് ഇന്ത്യൻ വനിതകൾ.
യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോണ്‍ ഡെർ ലെയ്നാണു പട്ടികയിൽ ഒന്നാം സ്ഥാനത്ത്. യൂറോപ്യൻ കേന്ദ്ര ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർദെ രണ്ടാമതും കമല ഹാരിസ് മൂന്നാം സ്ഥാനത്തുമാണ്.

Source link