ക്ലബ് ലോക വോളിബോൾ ചാന്പ്യൻഷിപ്പിൽ ആദ്യ ജയം സ​​ണ്‍​ബേ​​ഡ്സിന്


ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ ആ​​ദ്യ​​മാ​​യി ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ലോ​​ക ക്ല​​ബ് വോളിബോൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ജാ​​പ്പ​​നീ​​സ് ക്ല​​ബ്ബാ​​യ സ​​ണ്‍​ടോ​​റി സ​​ണ്‍​ബേ​​ഡ്സി​​ന് ഏ​​ക​​പ​​ക്ഷീ​​യ ജ​​യം. 19-ാം ലോ​​ക ക്ല​​ബ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ സ​​ണ്‍​ബേ​​ഡ്സ് തു​​ർ​​ക്കി​​യി​​ൽ​​നി​​ന്നു​​ള്ള ഹ​​ൽ​​ക്ബാ​​ങ്ക് സ്പോ​​ർ കു​​ളൂ​​ബു​​വി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 25-23, 25-23, 25-16.

ഇ​ന്ന​ലെ ന​ട​ന്ന പൂ​ൾ എ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ളാ​യ അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സ് ബ്ര​സീ​ലി​ൽ​നി​ന്നു​ള്ള ഇ​താം​ബേ മി​നാ​സി​നെ​തി​രേ പൊ​രു​തി കീ​ഴ​ട​ങ്ങി. സ്കോ​ർ: 25-22, 25-23, 25-19.


Source link

Exit mobile version