ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറി ഇറ്റലി; ചൈനയെ ഔദ്യോഗികമായി അറിയിച്ചു


റോം: ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഇറ്റലി. പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന വിവരം ഇറ്റലി ചൈനയെ ഔദ്യോഗികമായി അറിയിച്ചു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്മാറുമെന്ന് മാസങ്ങളായി അഭ്യൂഹമുണ്ടായിരുന്നു. 2019-ലാണ് ഇറ്റലി ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമാകുന്നത്. യു.എസ്. ഉന്നയിച്ച ആശങ്കകള്‍ തള്ളിക്കൊണ്ടായിരുന്നു ഇറ്റലി പദ്ധതിക്കൊപ്പം നിന്നത്. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പടിഞ്ഞാറന്‍ രാജ്യം കൂടിയായിരുന്നു ഇറ്റലി.


Source link

Exit mobile version