Site icon onlinekeralanews.com

‘മന്ത്രിയുടെ ഭാര്യയ്‌ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിൽ ഏത് സ്‌ത്രീക്ക് ലഭിക്കും?’; വിമർശനവുമായി വി ഡി സതീശൻ


കോഴിക്കോട്: മന്ത്രി കെ ബി ഗണേശ് കുമാറിന്റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ ഭാര്യയ്‌ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്‌ത്രീക്കാണ് ലഭിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.’വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഗണേശ് കുമാറിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി കപ്പ് പിടിച്ച് പി ആർ നടത്തിയില്ലേ, ആ കപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കയ്യിലില്ലേ ‘ – വി ഡി സതീശൻ പരിഹസിച്ചു.ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കെ ബി ഗണേശ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ ആവശ്യപ്പെട്ടു. ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നൊക്കെ സിനിമ ഡയലോഗായി പറയാൻ കൊള്ളാം. യഥാർത്ഥ ജീവിതത്തിൽ ഭാര്യയെ ദ്രോഹിച്ചാൽ കേസ് വരുമെന്നും ജെബി മേത്തർ ഡൽഹിയിൽ പറഞ്ഞു.


Source link

Exit mobile version