പിവിജി മലയാള സിനിമയുടെ സമഗ്രവളർച്ചയ്ക്ക് നേതൃത്വം നൽകി: പി.എസ്. ശ്രീധരൻ പിള്ള
മലയാള സിനിമയുടെ സമഗ്രവളർച്ചയ്ക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പി.വി. ഗംഗാധരനെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ഇഫി ഗോവയിലെ മലയാളി കൂട്ടായ്മയായ മണ്ടോവി ഫ്രണ്ട്ഷിപ്പ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പിവിജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. സ്നേഹഗംഗയായിരുന്നു പിവിജി നിഷ്ക്കളങ്കമായ മനുഷ്യസ്നേഹത്തിലൂടെയാണ് അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിയത്.
ഇന്ത്യൻ സിനിമയിൽ മലയാള സിനിമയെ ഒരു ശക്തിയാക്കി മാറ്റിയത് ആ സ്നേഹമാണ്. സംഘാടനം ഒരു കലയാക്കിയ പിവിജി മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നതിൽ വഹിച്ച പങ്ക് എന്നും ഓർക്കപ്പെടും. ആ പാരമ്പര്യം പിവിജിയുടെ മക്കളിലൂടെ തുടരുന്നു എന്നത് അഭിമാനകരമാണ്. ഗവർണർ പറഞ്ഞു
ഹോട്ടൽ ഫിദാൽഗോ ഗോവയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഓട്ടൂർ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.എം.രാജൻ, സി.വി. ബാലകൃഷ്ണൻ, കെ.വി.മോഹൻകുമാർ, എറണാകുളം ജില്ലാ ജഡ്ജി കെ.സോമൻ , ദീദിദാമോദരൻ , പി.വി. ജീജോ , ഹരീഷ് കടയപ്രത്ത് , സി.രമേഷ് , റസ്സൽ ഷാഹുൽ , എം. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
Source link