അമിത് ചക്കാലക്കലിന്റെ ‘അസ്ത്ര’ ഡിസംബർ ഒന്നിന്

അമിത് ചക്കാലക്കല്‍ നായകനാകുന്ന അസ്ത്ര ഡിസംബർ ഒന്നിന് തിയറ്ററുകളിൽ.  ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം സുഹാസിനി കുമരനാണ് നായിക. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്. 
വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലറാണ് ചിത്രം. കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, അബു സലിം, ശ്രീകാന്ത് മുരളി, മേലനാഥന്‍, ജയകൃഷ്ണന്‍, ചെമ്പില്‍ അശോകന്‍, രേണു സൗന്ദര്‍, നീനാ കുറുപ്പ്, സന്ധ്യാ മനോജ്, പ്രദീപ് സനല്‍ കല്ലാട്ട് എന്നിവരും ചിത്രത്തിലുണ്ട്. വിനു കെ. മോഹന്‍, ജിജുരാജ് എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. 

ഹരി നാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു. റോണി റാഫേലാണ് പശ്ചാത്തല സംഗീതം. മണി പെരുമാള്‍ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 

കലാസംവിധാനം ശ്യാംജിത്ത് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റും ഡിസൈന്‍ അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്പ്. പിആര്‍ഒ വാഴൂര്‍ ജോസ്.

English Summary:
Asthra Movie Release Date


Source link
Exit mobile version