ക്രീപ ഗ്രീന്‍ പവര്‍ എക്സ്പോയ്ക്ക് നാളെ തുടക്കം

കൊച്ചി: ക്രീപ ഗ്രീന്‍ പവര്‍ എക്സ്പോയ്ക്ക് അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ നാളെ തുടക്കമാകും. സുസ്ഥിര ഊര്‍ജ സംസ്കാരത്തിന് ഊന്നല്‍ നൽകി ഒമ്പത് വരെ നടക്കുന്ന എക്സ്പോയില്‍ നൂറിലധികം പ്രദര്‍ശകര്‍ വൈവിധ്യമാര്‍ന്ന സാങ്കേതിക ഉത്പന്നങ്ങളും ആശയങ്ങളും പ്രദര്‍ശിപ്പിക്കും. മേഖലയിലെ 67 പ്രമുഖ ബ്രാന്‍ഡുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. സൗരോര്‍ജ പാനലുകള്‍, ഇന്‍വെര്‍ട്ടറുകള്‍, വൈദ്യുത വാഹന സാമഗ്രികള്‍, ബാറ്ററി സ്റ്റോറേജ് തുടങ്ങിയ ഉപകരണങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധരും നിര്‍മാതാക്കളും 26 പ്രബന്ധങ്ങള്‍ മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കും.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കും. കൂടാതെ സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരവുമുണ്ടാകും.

Source link