വിവാഹമോചന വാർത്തകളെ കാറ്റിൽ പറത്തി അഭിഷേകും ഐശ്വര്യ റായിയും

അഭിഷേക് ബച്ചൻ–ഐശ്വര്യ റായി വിവാഹമോചന വാർത്ത ഗോസിപ്പുകോളങ്ങളിൽ നിറയുമ്പോൾ ഊഹാപോഹങ്ങളെ കാറ്റിൽ പറത്തി താരദമ്പതികൾ. നെറ്റ്ഫ്ലിക്സിന്റെ പുതിയ ചിത്രമായ ദ് ആർച്ചീസിന്റെ സ്പെഷൽ പ്രിമിയറിന് കുടുംബസമേതമാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയും ഈ ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്.
അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി, ഐശ്വര്യ റായി, അഭിഷേക്, ആരാധ്യ എന്നിവർ സ്െപഷല്‍ പ്രിമിയറിന് എത്തി. ചടങ്ങിലെ ആകർഷണമായ അഗസ്ത്യ നന്ദയെ കൊഞ്ചിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു.
ബച്ചൻ കുടുംബത്തില്‍ ഭിന്നതയാണെന്നും അഭിഷേകും ഐശ്വര്യയും ഉടൻ പിരിയുമെന്നും ബോളിവുഡ് മാധ്യമങ്ങളിലടക്കം വാർത്ത വന്നിരുന്നു. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയിൽ അഭിഷേക് വിവാഹ മോതിരം ധരിക്കാതിരുന്നതും ചർച്ചകൾക്ക് വഴിവച്ചു. സമൂഹമാധ്യമങ്ങളിൽ നിന്നും അമിതാഭ് ബച്ചൻ, ഐശ്വര്യ റായിയെ അൺഫോളോ ചെയ്തെന്നും വാർത്തകൾ വരുകയുണ്ടായി.
എന്തായാലും ഇതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് പറയാതെ പറയുകയാണ് ബച്ചൻ കുടുംബം. ബച്ചനും ജയ ബച്ചനുമൊപ്പം ഏറെ സന്തോഷവതിയായാണ് ഐശ്വര്യയെ കാണാനായത്.
ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാൻ, ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രമാ് ദ് ആർച്ചീസ്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാവും ചിത്രം ഒരുങ്ങുന്നത്
അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്. മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ് ചെയ്യുക. വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും ബെറ്റിയായി സുഹാനയും വേഷമിടും. ആർച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്.
ആർച്ചി ആൻഡ്രൂസ്, ബെറ്റി കൂപ്പർ, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റിൽ, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോർസിത്ത് ജോൺസ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആർച്ചി കോമിക്സ് പരമ്പര ലോകപ്രശസ്തമാണ്. നെറ്റ്ഫ്ലിക്സിലൂടെ നവംബർ ഏഴിന് ചിത്രം സ്ട്രീം ചെയ്യും.
English Summary:
Aishwarya, Aaradhya, Amitabh Bachchan turn up for Agastya’s The Archies premiere
Source link