INDIALATEST NEWS

ബിജെപി മുഖ്യമന്ത്രിമാർ ആര്; ധൃതിപ്പെടേണ്ടെന്ന് അമിത്ഷാ

ന്യൂഡൽഹി ∙ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം നീളുന്നു. ‘ധൃതിപ്പെടേണ്ട, സമയമാകുമ്പോൾ ആരു മുഖ്യമന്ത്രിയാകുമെന്നറിയാം’ എന്നായിരുന്നു ഇതെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രതികരണം. മധ്യപ്രദേശിൽ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരവേ, താൻ ബിജെപിയുടെ വെറും പ്രവർത്തകൻ മാത്രമാണെന്ന് അദ്ദേഹം ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു.കൈലാഷ് വിജയ് വർഗിയയെ മുഖ്യമന്ത്രിയാക്കണമെന്ന് ഇൻഡോർ മേഖലയിൽനിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, ജബൽപുർ എംപി രാകേഷ് സിങ് എന്നിവർ ഇന്നലെ ദേശീയനേതാക്കളുമായി ഡൽഹിയിൽ ചർച്ചനടത്തി. സംസ്ഥാന അധ്യക്ഷൻ വി.ഡി.ശർമയുടെ പേരും ചർച്ചയിലുണ്ട്. രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ തന്റെ വീട്ടിൽ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. യോഗമല്ലെന്നും ചിലർ വന്നുകണ്ടതാണെന്നും പിന്നീടു വിശദീകരിച്ചെങ്കിലും അവരെ മുഖ്യമന്ത്രിയാക്കുന്നതു സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്തതു ചർച്ച ചെയ്തതെന്ന് അടുപ്പക്കാർ പറഞ്ഞു. ഛത്തീസ്ഗഡിലും ആരെന്നതിൽ വ്യക്തതയില്ല. 

English Summary:
Decision on BJP Chief Ministers is pending in Madhya Pradesh, Rajasthan and Chhattisgarh


Source link

Related Articles

Back to top button