ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം ഹോട്ട്സ്പറിന് എതിരായ 3-3 സമനിലയ്ക്കുശേഷം റഫറിയെ വിമർശിച്ച കുറ്റത്തിൽ മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ നോർവീജിയൻ താരം എർലിംഗ് ഹാലണ്ട് ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടു. അതേസമയം, ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) മാഞ്ചസ്റ്റർ സിറ്റിയെ കുറ്റക്കാരായി വിധിച്ചു. കളിക്കാരെ നിയന്ത്രിക്കുന്നതിൽ വീഴ്ചവരുത്തി എന്നതാണ് സിറ്റി എഫ്സിക്ക് എതിരായ കുറ്റം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിൽ ഹാലണ്ട് ഫൗളിന് വിധേയനായി വീണെങ്കിലും പന്ത് ജാക് ഗ്രീലിഷിനു മറിച്ചുനൽകി. ടോട്ടൻഹാമിന്റെ പോസ്റ്റിലേക്ക് നിറയൊഴിക്കാൻ ഗ്രീലിഷ് കുതിക്കുന്നതിനിടെ റഫറി സൈമണ്‍ ഹൂപ്പർ വിസിൽ മുഴക്കി.
ഹാലണ്ട് വീണപ്പോൾ അനങ്ങാതിരുന്ന റഫറി സിറ്റി ഗോൾ നേടുമെന്ന് തോന്നിപ്പിച്ചപ്പോൾ വിസിൽ മുഴക്കിയത് ഹാലണ്ട് അടക്കമുള്ള താരങ്ങളെ രോഷാകുലരാക്കി. കളത്തിൽ തന്റെ രോഷം പ്രകടിപ്പിച്ച ഹാലണ്ട് സോഷ്യൽ മീഡിയയിൽ പരുഷമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, എഫ്എയുടെ നടപടി സിറ്റി താരത്തിന്റെ നേർക്ക് എത്തിയില്ല. ലീഗിൽ 14 മത്സരങ്ങളിൽ 33 പോയിന്റുമായി ആഴ്സണലാണ് ഒന്നാം സ്ഥാനത്ത്. ലിവർപൂൾ (31), മാഞ്ചസ്റ്റർ സിറ്റി (30), ആഴ്സണൽ (29), ടോട്ടൻഹാം (27) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
Source link