ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പിന് തയാറെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചാൽ ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പു നടത്താൻ കേന്ദ്രസർക്കാർ തയാറാണെന്നു മന്ത്രി ജിതേന്ദ്രസിങ് ലോക്സഭയിൽ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ജമ്മു കശ്മീർ സംവരണ ഭേദഗതി ബില്ലും ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബില്ലും സംബന്ധിച്ച ചർച്ചയിൽ ഇടപെടുകയായിരുന്നു കേന്ദ്രമന്ത്രി.
ജമ്മു കശ്മീരിലെ പിന്നാക്ക വിഭാഗങ്ങളെ ദുർബലരും താഴേക്കിടയിലുള്ളവരുമെന്ന പട്ടികയിൽനിന്ന് ഒബിസി ആക്കുന്നതിനാണു സംവരണ ഭേദഗതി ബിൽ. കശ്മീർ വിട്ടു പോയവർക്ക് നിയമസഭയിലേക്കു സീറ്റ് സംവരണത്തിനാണു പുനഃസംഘടന ഭേദഗതി ബിൽ.
ചർച്ച പൂർത്തിയായതിനാൽ ബില്ലുകൾ ഇന്നു സഭ പരിഗണിക്കും. സംശയങ്ങൾക്കെല്ലാം ചർച്ച തീരുമ്പോൾ മറുപടി പറയാമെന്നു അമിത്ഷാ പറഞ്ഞതിനു പിന്നാലെയായിരുന്നു ജിതേന്ദ്ര സിങിന്റെ ഇടപെടൽ.
പുൽവാമ ആക്രമണത്തെക്കുറിച്ചു സമഗ്രാന്വേഷണം വേണമെന്നു ചർച്ചയിൽ പങ്കെടുത്ത സിപിഎം അംഗം എ.എം.ആരിഫ് പറഞ്ഞു. ഗ്രാമീണറോഡുകൾ മറ്റെല്ലായിടത്തും 8 മീറ്ററാകുമ്പോൾ കേരളത്തിൽ ആറു മീറ്ററാണെന്നും ഇതു സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ വേണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.
തൃണമൂൽ ബഹളം; ഇറങ്ങിപ്പോക്ക്
ബംഗാളിൽ തൊഴിലുറപ്പുപദ്ധതിയുടെ പണം കേന്ദ്രസർക്കാർ നൽകുന്നതിനെക്കുറിച്ചു പറയാൻ ചെന്നപ്പോൾ ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി കാണാൻ വിസമ്മതിച്ചുവെന്ന തൃണമൂൽ കോൺഗ്രസ് അംഗങ്ങളുടെ ആരോപണം ത്തിനിടയാക്കി. താൻ കാത്തിരുന്നുവെന്നും ടിഎംസി അംഗങ്ങൾ വന്നില്ലെന്നും പറഞ്ഞ മന്ത്രി സന്യാസിനിയായ തന്നെ അധിക്ഷേപിച്ചതിനു മഹുവ മൊയ്ത്ര അനുഭവിച്ചുവെന്നും പറഞ്ഞപ്പോൾ ടിഎംസി അംഗങ്ങൾ ഇറങ്ങിപ്പോയി.
English Summary:
Central government is ready to conduct elections in Jammu and Kashmir
Source link