WORLD
ഡബിൾഡക്കർ ബസ് മരത്തിലിടിച്ച് 14 പേർ മരിച്ചു
ബാങ്കോക്ക്: തായ്ലൻഡിൽ ഡബിൾഡക്കർ ബസ് മരത്തിലിടിച്ച് 14 പേർ മരിച്ചു. 32 പേർക്കു പരിക്കേറ്റു. തെക്കൻ പ്രവിശ്യയായ പ്രാചുവാപ് ഖിരിഖാനിൽ തിങ്കളാഴ്ച അർധരാത്രിയായിരുന്നു അപകടം.
റോഡിൽനിന്നു തെന്നിയ ബസ് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം രണ്ടായി പിളർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.
Source link