ന്യൂയോർക്ക്: കോപ്പ അമേരിക്ക ഫുട്ബോൾ 2024ന്റെ മത്സരങ്ങൾക്ക് യുഎസിലെ 14 നഗരങ്ങൾ വേദിയൊരുക്കും. ജൂണ്‍ 20 മുതൽ ജൂലൈ 14 വരെയാണ് മത്സരങ്ങൾ. 14 നടക്കുന്ന ഫൈനൽ മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാകും അരങ്ങേറുക. ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിൽ നിലവിലെ ചാന്പ്യന്മാരായ അർജന്റീന ഇറങ്ങും. 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 32 മത്സരങ്ങളാണുള്ളത്. സൗത്ത് അമേരിക്കൻ ഫുട്ബോൾ കോണ്‍ഫെഡറേഷനും കോണ്‍ഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്ക ആൻഡ് കരീബിയൻ അസോസിയേഷൻ ഫുട്ബോളും സംയുക്തമായാണ് ടൂർണമെന്റ് നടത്തുന്നത്.
Source link